ഒരേ ദിവസം രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; സ്വർണവും പണവും വിഗ്രഹവും മോഷ്ടിച്ച പ്രതി പിടിയിൽ
ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്.
തൃശൂർ: തൃശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ചാവക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മല്ലാട് പേരടം സ്വദേശി മനാഫിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്. ഇന്നലെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. പൂട്ട് കുത്തി തുറന്നാണ് പ്രതി ക്ഷേത്രങ്ങളിൽ കടന്നത്. സ്വർണ്ണവും പണവും വിഗ്രഹവും മോഷ്ടിച്ചു.
പ്രതിയുടെ പേരിൽ സമാന കേസുകൾ ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
മിന്നൽ പരിശോധന, ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ കണ്ടെത്തി; പിടികൂടിയത് 50 ലക്ഷത്തിന്‍റെ കുഴൽപ്പണം