മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽപോയ യുവാവ് ഈറോഡിലെ ഉൾഗ്രാമത്തിൽ നിന്ന് പിടിയിൽ

തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

attacked wife and stabbed her in front of children then fled to a remote place in Tamilnadu

ആലപ്പുഴ: കുടുംബപ്രശ്നത്തെ തുടർന്ന് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പൊലീസ് പിടികൂടി. തുമ്പോളി വാർഡിൽ വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടിൽ ടിന്റുവിനെയാണ് (35) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 11ന് ആയിരുന്നു സംഭവം. വാക്കു തർക്കത്തിനൊടുവിൽ വെട്ടുകത്തി കൊണ്ട് ടിന്റു ഭാര്യയുടെ തലയിലും കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. 

ആക്രമണത്തിൽ ഭാര്യയുടെ ഒരു വിരൽ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താത്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ടിന്റു തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കേസ് അന്വേഷണത്തിന് സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക,  സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, പി.കെ. സുഭാഷ്, ലവൻ, വിനുകൃഷ്ണൻ, സുജിത്ത്, എൻ. പി. സുബാഷ്, ഹരീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് തമിഴ് നാട് പൊലീസിന്റെ സഹായത്തോടെ ഈറോഡിനടുത്തുള്ള അമ്മപ്പെട്ടി എന്ന ഉൾഗ്രാമത്തിൽ നിന്ന് ടിന്റുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios