പൊടിപൊടിച്ച് ടിവികെ മാനാട്; വിജയ് ഇനി ഷൂട്ടിംഗ് തിരക്കിലേക്ക്, ദളപതി 69 ഷൂട്ടിംഗ് അപ്ഡേറ്റ്
മലയാളി താരം മമിത ബൈജുവും ദളപതി 69ന്റെ ഭാഗമാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നടൻ വിജയിയുടെ ടിവികെ(തമിഴക വെട്രി കഴകം) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്നത്. വൻ ജനസാഗരം ആയിരുന്നു അന്നേദിവസം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ അണിനിരന്നത്. ഇതിന്റെ ഓരോ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്. ഈ അവസരത്തിൽ വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ അപ്ഡേറ്റ് പുറത്തുവരികയാണ്.
ദളപതി 69ന്റെ ഷൂട്ടിംഗ് സംബന്ധമായ അപ്ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ദീപാവലി വാരാന്ത്യത്തിന് ശേഷം ആരംഭിക്കും. വിജയ് നവംബർ നാലിന് സെറ്റിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ചെന്നൈയിലാണ് അടുത്ത പ്രധാന ഷെഡ്യൂൾ നടക്കുക.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 69. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്നും ലഭിച്ച സൂചന. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമ്മാണം. ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും.
റോളക്സിന്റെ എതിരാളിയോ ചങ്കോ ? എൽസിയുവിൽ 'ബെൻസും', വന്‍ പ്രഖ്യാപനവുമായി ലോകേഷ്
മലയാളി താരം മമിത ബൈജുവും ദളപതി 69ന്റെ ഭാഗമാണ്. ഒപ്പം നരേൻ, പൂജ ഹെഗ്‍ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മോനിഷ ബ്ലസ്സി, ബോബി ഡിയോൾ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം