Gold Rate Today: 'അതിമോഹമാണ് മക്കളെ അതിമോഹം'; വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില, നെഞ്ചിടിപ്പോടെ വിവാഹ വിപണി

ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഒന്നുകൂടി ഉയർന്നിട്ടുണ്ട്

Gold Rate Today 30 10 2024

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇന്നലെ 480 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,520 രൂപയാണ്.  

അന്താരാഷ്ട്ര സ്വർണ്ണവില 25 ഡോളറിൽ അധികം വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2,778 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്.  അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വർണ്ണവില വർധിക്കുകയാണ്. നവംബർ 5ന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2800 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകൾ. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,440 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ് 

ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഒന്നുകൂടി ഉയർന്നിട്ടുണ്ട്  സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ്  കണക്കാക്കുന്നത്. 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ \
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40  രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360  രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640  രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19:  ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 23: ഒരു പവൻ സ്വർണത്തിന്റെ വില 320  രൂപ ഉയർന്നു. വിപണിയിലെ വില 58,720 രൂപ
ഒക്ടോബർ 24: ഒരു പവൻ സ്വർണത്തിന്റെ വില 440  രൂപ കുറഞ്ഞു. വിപണിയിലെ വില 58,280 രൂപ
ഒക്ടോബർ 25: ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 58,360 രൂപ
ഒക്ടോബർ 26: ഒരു പവൻ സ്വർണത്തിന്റെ വില 520  രൂപ ഉയർന്നു. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 27: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 28: ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ കുറഞ്ഞു. വിപണിയിലെ വില 58,520 രൂപ
ഒക്ടോബർ 29: ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 59,000 രൂപ
ഒക്ടോബർ 30: ഒരു പവൻ സ്വർണത്തിന്റെ വില 520  രൂപ ഉയർന്നു. വിപണിയിലെ വില 59,520 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios