ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി, രണ്ട് ശ്രീലങ്കൻ സ്വദേശികൾ നെടുമ്പാശേരിയിൽ പിടിയിൽ
60 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ശ്രീലങ്കൻ ദമ്പതിമാരായ മുഹമ്മദ് സുബൈർ, മുഹമ്മദ് ജനുഫർ എന്നിവരാണ് സ്വർണം കൊണ്ടുവന്നത്.
കൊച്ചി : നെടുമ്പാശേരിയിൽ ഒരു കിലോഗ്രാമിലേറെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. രണ്ട് ശ്രീലങ്കൻ യാത്രികർ ആണ് പിടിയിലായത്. ഇവരിൽ നിന്ന് ഒരു കിലോ ഇരുനൂറ് ഗ്രാം സ്വർണം കണ്ടെടുത്തു. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇവർ കൊളംബോയിൽ നിന്ന് സ്വർണം കൊണ്ടുവന്നത്. 60 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ശ്രീലങ്കൻ ദമ്പതിമാരായ മുഹമ്മദ് സുബൈർ, മുഹമ്മദ് ജനുഫർ എന്നിവരാണ് സ്വർണം കൊണ്ടുവന്നത്.
Read More : 'ഏറ്റെടുക്കില്ല, മകന് വീടുമായി ബന്ധമുണ്ടായിരുന്നില്ല', ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി അമ്മ