'സിവിൽ സർവീസ് ഉദ്യോ​ഗസ്ഥനായ മകൻ സംരക്ഷിച്ചില്ല, അമ്മയും മുത്തശ്ശിയും മരിച്ചു'; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഇത്തരം പരാതികൾ പരിശോധിച്ച് 3 ദിവസത്തിനകം തീർപ്പുകൽപ്പിക്കാൻ പ്രത്യേകം മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.

Civil Service Officer Son Not Protected, Mother and Grandmother, says Human right commission

ആലപ്പുഴ: വയോജനങ്ങളെ മുറിയിൽ പൂട്ടിയിടുക, ഭക്ഷണം നൽകാതിരിക്കുക, പരിപാലിക്കാതിരിക്കുക തുടങ്ങിയ പരാതികൾ ഉണ്ടാകുമ്പോൾ പരിശോധനക്ക് പോകുന്ന സാമൂഹിക നീതി വകുപ്പുദ്യോഗസ്ഥർ ഫലപ്രദമായി ഇടപെട്ട് പഞ്ചായത്ത്, പൊലീസ്, ഡി.എം.ഒ എന്നിവരെ വിവരം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം പരാതികൾ അതാതുദിവസം തന്നെ പരിശോധിച്ച് നടപടിയെടുക്കണമെന്നും കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി പറഞ്ഞു.

ഇത്തരം പരാതികൾ പരിശോധിച്ച് 3 ദിവസത്തിനകം തീർപ്പുകൽപ്പിക്കാൻ പ്രത്യേകം മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതികൾ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ കൂടുതൽ ജാഗ്രതയും സൂക്ഷ്മപരിശോധനയും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ആലപ്പുഴ സ്വദേശിനി രാധ പി നായരെയും മുത്തശിയെയും ഇളയ മകൻ സംരക്ഷിച്ചില്ലെന്ന മറ്റ്  മക്കളുടെ പരാതിയിലാണ് നടപടി. പരാതി വാസ്തവമാണെന്ന് മനസിലാക്കിയിട്ടും സാമൂഹികനീതി വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥൻ അടിയന്തര നടപടികൾ സ്വീകരിക്കാത്തതു കാരണം രണ്ട് ജീവനുകളാണ് പൊലിഞ്ഞതെന്നും ഉത്തരവിൽ പറഞ്ഞു.

Read More... കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാ‍ർ കോലഞ്ചേരിയിൽ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; പരുക്കേറ്റ ഒരാൾ അത്യാസന്ന നിലയിൽ

2024 ഒക്ടോബർ 21 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അമ്മമാരെ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പരാതിക്കാരിക്ക് ആലപ്പുഴ ഡി.എം.ഒ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മാരാരിക്കുളം നോർത്ത് സ്വദേശിനി ആർ. ബിന്ദു, പൊള്ളേത്തൈ സ്വദേശി വി.പിയ ബിജു  എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഇളയമകനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അമ്മയെയും മുത്തശിയെയും സംരക്ഷിച്ചില്ലെന്നും സഹോദരങ്ങളെ കാണാൻ അനുവദിച്ചില്ലെന്നുമാണ് പരാതി. മുത്തശ്ശി സരോജിനി അമ്മ 2024 ഓഗസ്റ്റ് 30 നും അമ്മ രാധാ പി നായർ 2024 ഒക്ടോബർ 26നുമാണ് മരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios