വയസ്സ് വെറും നമ്പറല്ലേ, 58ാം വയസ്സിൽ മാസ്റ്റേഴ്സ് മിസ്റ്റ‍ർ ഇന്ത്യയായി സുരേഷ് കുമാ‍ർ

ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ പോണ്ടിച്ചേരിയിൽ  നടത്തിയ മത്സരത്തിൽ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് സുരേഷ് നേട്ടം സ്വന്തമാക്കിയത്. 

at the age of 58 Suresh Kumar became Masters Mr India

കൊല്ലം: ഇത്തവണത്തെ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ എന്ന നേട്ടം ഒരു കൊല്ലംകാരനാണ്. അതുമാത്രമല്ല ഈ വിജയത്തിന്റെ പ്രത്യേകത, അദ്ദേഹം 58 വയസ്സുള്ള യുവാവാണ്. കൊല്ലം തെക്കേവിള സ്വദേശിയായ എ സുരേഷ് കുമാറാണ് തന്റെ 58ാം വയസ്സിൽ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിട്ടയേഡ് കെഎസ്ആർടിസി ജീവനക്കാരനാണ് സുരേഷ് കുമാർ. 

ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ പോണ്ടിച്ചേരിയിൽ  നടത്തിയ മത്സരത്തിൽ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് സുരേഷ് നേട്ടം സ്വന്തമാക്കിയത്. നേരത്തേ മിസ്റ്റർ കൊല്ലവും മിസ്റ്റർ കേരളയുമായ ആളാണ് ഇദ്ദേഹം. നിലവിൽ കൊല്ലം എസ്എൻ കോളേജ് ജംങ്ഷനിലെ അലിയൻ സിമ്മിൽ പരിശീലകനാണ്. 

മാസ്റ്റേഴ്സ് സ്വന്തമാക്കാൻ 25 കാരനായ അഭിഷേകിന് കീഴിൽ ആണ് 30 വർഷമായി ബോഡി ബിൽഡിം​ഗ് രം​​ഗത്തുള്ള സുരേഷ് പരിശീലിച്ചത്. കഴിഞ്ഞ ഒരു വ‍ർഷമായി ചിട്ടയായ പരിശീലനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട് സുരേഷിന്. മകൻ അനന്ത കൃഷ്ണൻ ദുബായിൽ ബോഡി ബിൽഡിം​ഗ് ട്രെയിനറാണ്. ഭാര്യ മിനി, മക്കൾ - ശ്രുതി, അനന്ദകൃഷ്ണൻ, മരുമക്കൾ - ഹരികൃഷ്ണൻ, ഡോ.കബനി, ചെറുമക്കൾ - വേദ, അഖിൽ

ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി; പരിശോധന

എഴുകോണ്‍(കൊല്ലം): ബിവറേജസ് ഷോപ്പില്‍ (beverage shop) നിന്ന് വാങ്ങിയ മദ്യം കഴിച്ചു കാഴ്ച നഷ്ടപ്പെട്ടതായി (loss of sight) പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം (Liquor) കഴിച്ചാണ് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി ആരോപണമുയര്‍ന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് (Auto driver) കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ എക്‌സൈസ് ഷോപ്പില്‍ പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനം മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്‌നമുണ്ടോയെന്ന് വ്യക്തമാകൂ. പരാതിയെ തുടര്‍ന്ന് ഇന്നലെ വില്‍പനശാല തുറന്നില്ല. 

കുറച്ച് ദിവസം മുമ്പ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊത്ത് ഇയാള്‍ കുടിച്ചത്. അന്നു വൈകുന്നേരം തന്നെ കാഴ്ചക്ക് പ്രശ്‌നമായി. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

എന്നാല്‍ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇതേ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവര്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ ബി സുരേഷ്, അസി. കമ്മീഷണര്‍ വി റോബര്‍ട്ട്, സിഐപി എ സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്‌പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios