നിയമസഭാ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു, ഗൗരിയമ്മ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഷഫീഖാൻ ഏറ്റുവാങ്ങി
'ടോപ്പ് ഗിയർ: സുജയുടെ ജീവിത യാത്രകൾ' എന്ന ഡോക്യുമെന്ററിക്കാണ് പുരസ്കാരം ലഭിച്ചത്
തിരുവനന്തപുരം: ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ഡോക്യുമെന്‍ററിക്കുള്ള കെ ആർ ഗൗരിയമ്മ അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ചീഫ് വീഡിയോ എഡിറ്റർ എസ് ഷഫീഖാൻ നിയമസഭ സ്പീക്കർ എ എൻ ഷംസീറിൽ നിന്ന് ഏറ്റുവാങ്ങി. 'ടോപ്പ് ഗിയർ: സുജയുടെ ജീവിത യാത്രകൾ' എന്ന ഡോക്യുമെന്ററിക്കാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയാണ് ഷഫീഖാന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ക്യാമറമാനായിരുന്ന രാജീവ് സോമശേഖരനാണ് ക്യാമറ. ഏഷ്യാനെറ്റ് ന്യൂസ് ഗ്രാഫിക്സ് ഡിസൈനര്‍ പ്രമോദാണ് ഗ്രാഫിക്സ് ചെയ്തത്.
നിയമസഭാ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു, ഏഷ്യാനെറ്റ് ന്യൂസിലെ ഷഫീഖാന് കെ.ആർ. ഗൗരിയമ്മ അവാർഡ്
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നീ മേഖലകളിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്- എൻ പി സി രംജിത്, മലയാള മനോരമ (വൃന്ദാവനമാകും, ചിറക്കലിൽ കൃഷ്ണഗാഥ പിറന്ന മണ്ണ് എന്ന ഫീച്ചർ), ഇ കെ നായനാർ നിയമസഭാ മാധ്യമ അവാർഡ് – എം എസ് രാഖേഷ് കൃഷ്ണൻ, മാതൃഭൂമി തൊഴിൽ വാർത്ത (കേന്ദ്ര സർവീസ് നിയമനക്കണക്കിലെ ഒളിച്ചുകളികൾ എന്ന സീരീസ്), ജി കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് – മനോജ് കടമ്പാട്, മലയാള മനോരമ (അടിയന്തര പ്രമേയം എത്ര അടിയന്തരമാവണം? ഏക വ്യക്തിനിയമനത്തിനു വേണ്ടി സി പി എം നിയമസഭാ പോരാട്ടം: ഇന്ന് 38-ാം വാർഷികം, ആദ്യം ശങ്കിച്ചു, പിന്നെ കടുപ്പിച്ചു എന്നീ റിപ്പോർട്ടുകൾ) എന്നിവർക്കും, ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ്- ജി. പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ് (കരിമ്പനയുടെ ജാതകം എന്ന പ്രത്യേക പരിപാടി) എന്നിവർക്കുമാണ് ലഭിച്ചത്.
ഇന്ന് വൈകിട്ട് 3 ന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കന്ന ചടങ്ങിലാണ് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങിയത്. കെ ജയകുമാർ ചെയർമാനും എം ജി രാധാകൃഷ്ണൻ, ബാബു ജോസഫ്, ഡോ. മീന ടി പിള്ള എന്നിവർ അംഗങ്ങളും നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണ കുമാർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പുരസ്കാരത്തിന് അര്‍ഹമായ ഡോക്യുമെന്‍ററി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം