വസ്ത്രത്തിൽ ചൂയിംഗം പറ്റിപിടിച്ചാൽ
- ചൂയിംഗം പറ്റിപിടിച്ചാൽ പോകാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്.
അലക്ഷ്യമായി തുപ്പിയിടുന്ന ചൂയിംഗം വസ്ത്രത്തിലോ വസ്തുക്കളിലോ പറ്റിപിടിച്ചാൽ പിന്നെ പോകാൻ വളരെയധികം പ്രയാസമായിരിക്കും. ചൂയിംഗം പറ്റിപിടിച്ചാൽ പോകാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്. ചൂയിംഗം വസ്ത്രത്തില്‍ പറ്റിപ്പിടിച്ചാല്‍ ഒരിക്കലും വാഷിങ് മെഷിനിൽ കൊണ്ട് ഇടരുത്. ചൂയിംഗം പറ്റിപിടിച്ച ഭാഗം കെെകൊണ്ട് അലക്കിയാലും പോകാൻ പ്രയാസമാണ്. ചൂയിംഗം പറ്റിപിടിച്ച ഭാഗം ഐസ് ഉപയോഗിച്ച് കൊണ്ട് തടവിയ ശേഷം ബ്രഷ് ഉപയോഗിച്ച് ചൂയിംഗം ചുരണ്ടി കളയാം.
ചുരണ്ടി കളയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കില്‍ വൃത്തിയാക്കലിലൂടെ വസ്ത്രങ്ങള്‍ എന്നന്നേക്കും ഉപേക്ഷിക്കേണ്ട സ്ഥിതി ഉണ്ടാകും. ഷാപൂവോ ക്ലീനിംഗ് ഫ്‌ളൂയിഡോ ഉപയാഗിച്ചും വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചുയിംഗം നീക്കം ചെയ്യാന്‍ സാധിക്കും. വസ്ത്രങ്ങളില്‍ ചുയിംഗം പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് ഷാപൂവോ ക്ലീനിംഗ് ഫ്‌ളൂയിഡുകളോ നന്നായി പുരട്ടുകയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കുകയും ചെയ്താല്‍ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചൂയിംഗം നീക്കം ചെയ്യാന്‍ സാധിക്കും.
ചൂയിംഗം രോമത്തില്‍ പറ്റിപ്പിടിച്ചാല്‍ വൃത്തിയാക്കിയെടുക്കാന്‍ പ്രയാസമാണ്. മനുഷ്യന്റെയോ മൃഗത്തിന്റെയോ രോമങ്ങളില്‍ അബദ്ധത്തില്‍ പറ്റിപ്പിടിക്കുന്ന ചൂയിംഗം വളരെയധികം ശ്രദ്ധയോടെ നീക്കം ചെയ്തില്ലെങ്കിൽ വളരെയധികം വേദന ഉണ്ടാക്കും. മാര്‍ക്കറ്റുകളില്‍ ലഭ്യമായ ഹെയര്‍ റിമൂവര്‍ ക്രീമുകളാണ് രോമത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചൂയിംഗം നീക്കം ചെയ്യാനുള്ള പ്രധാന മാര്‍ഗം. എന്നാല്‍ ഇത്തരത്തില്‍ ചൂയിംഗം രോമത്തിൽ നിന്ന് പറിച്ചെടുക്കുമ്പോള്‍ ചുറ്റുമുള്ള രോമങ്ങള്‍ കൂടി ഇളകാം.
അത് പോലെ തന്നെ ചൂയിംഗം പറ്റിപിടിച്ച ഭാഗം ഇസ്തിരിയിട്ടാൽ പെട്ടെന്ന് ഇളകാൻ സാധ്യതയുണ്ട്. ചൂട് വെള്ളത്തിൽ ചൂയിംഗം പറ്റിപിടിച്ച് തുണി അരമണിക്കൂർ മുക്കിവയ്ക്കുക.ശേഷം കത്തി ഉപയോഗിച്ച് ചൂയിംഗം എളുത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ചൂയിംഗം പറ്റിപിടിച്ച ഭാഗത്ത് അൽപം വെണ്ണ തേച്ചുപിടിപ്പിക്കുക. ശേഷം ബ്രാഷ് ഉപയോഗിച്ച് നീക്കം ചെയ്യാം.