ലോകത്തിലെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ചിക്കന്‍ 65
ലോകത്തിലെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചിക്കന്‍ 65. ടേസ്റ്റ് അറ്റ്‌ലസ് പട്ടികയിലാണ് ചിക്കന്‍ 65 മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ലോകമെമ്പാടും പലതരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങൾ ലഭിക്കുമെങ്കിലും ചിക്കന്‍ 65-ന്‍റെ തട്ട് താഴ്ന്നു തന്നെയിരിക്കും. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചിക്കന്‍ 65. ടേസ്റ്റ് അറ്റ്‌ലസ് പട്ടികയിലാണ് ചിക്കന്‍ 65 മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ബെസ്റ്റ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലിടം നേടിയ ഏക ഇന്ത്യന്‍ വിഭവം കൂടിയാണ് ചിക്കന്‍ 65. ഇഞ്ചി, നാരങ്ങ, ചുവന്ന മുളക്, കൂടാതെ മറ്റു പലതരം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ട് മാരിനേറ്റ് ചെയ്ത ഡീപ്-ഫ്രൈഡ് ചിക്കന്‍ എന്നാണ് ടേസ്റ്റ് അറ്റ്‌ലസ് ചിക്കന്‍ 65നെ വിശേഷിപ്പിച്ചിരിക്കുന്നത്.
1960 മുതല്‍ തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ള വിഭവമാണിതെന്നും ടേസ്റ്റ് അറ്റ്‌ലസ് പറയുന്നു. കഴിഞ്ഞ വര്‍ഷവും ചിക്കന്‍ 65 പട്ടികയില്‍ ഇടം നേടിയിരുന്നു. പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളാണ്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചിക്കന്‍, ജപ്പാനിലെ കരാഗേ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇടംനേടിയിരിക്കുന്നത്.
Also read: മഞ്ഞുകാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍