മഞ്ഞുകാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. 

winter drinks to keep your skin glowing and hydrated

മഞ്ഞുകാലത്ത് വെള്ളം കുടിക്കാന്‍ മടിയാണോ? വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അത്തരത്തില്‍ മഞ്ഞുകാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.

1. നാരങ്ങാ വെള്ളം

വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തത് കൊളാജിന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. ഓറഞ്ച് ജ്യൂസ് 

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

3. മഞ്ഞള്‍ പാല്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

4. മാതളം ജ്യൂസ് 

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ മാതളം ജ്യൂസും മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

5. ക്യാരറ്റ് ജ്യൂസ് 

വിറ്റാമിന്‍ സിയും ബീറ്റാ കരോട്ടിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് മഞ്ഞുകാലത്ത് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

6. ബീറ്റ്റൂട്ട് ജ്യൂസ് 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തലമുടി കൊഴിച്ചിലുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios