ആർത്തവ സമയത്തെ അമിത രക്തസ്രവത്തെ നിസാരമായി കാണരുത്, കാരണം
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. എൻഡോമെട്രിയൽ ടിഷ്യു കടുത്ത പെൽവിക് വേദന, വീക്കം, കനത്ത രക്തസ്രാവം, വന്ധ്യത എന്നിവയിലേക്കും നയിച്ചേക്കാം.
തെറ്റായ ജീവിതശെെലിയും അനാരോഗ്യകരമായ ഭക്ഷണക്രമവുമെല്ലാം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതിലൊന്നാണ് എൻഡോമെട്രിയോസിസ്. ഇന്ന് മിക്ക സ്ത്രീകളിലും എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥ കണ്ട് വരുന്നു.
ഗർഭപാത്രത്തിൻ്റെ പാളിക്ക് സമാനമായ ടിഷ്യു ഗർഭപാത്രത്തിന് പുറത്ത് വളരുന്നു. ഇതിനെ എൻഡോമെട്രിയം എന്ന് വിളിക്കുന്നു. ഇത് പെൽവിക് വേദന, കനത്തതോ ക്രമരഹിതമായതോ ആയ രക്തസ്രാവം, ഗർഭിണിയാകാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇടയാക്കുന്നു.
ചില സ്ത്രീകൾക്ക് നേരിയ മലബന്ധം, വിഷാദം, അമിതവണ്ണം, മലബന്ധം എന്നിവ അനുഭവപ്പെടാം. മറ്റുള്ളവർക്ക് എൻഡോമെട്രിയോസിസ് പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന കഠിനമായ വേദനയും ദുർബലപ്പെടുത്തുന്ന ലക്ഷണങ്ങളും അനുഭവപ്പെടുന്നു.
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. എൻഡോമെട്രിയൽ ടിഷ്യു കടുത്ത പെൽവിക് വേദന, വീക്കം, കനത്ത രക്തസ്രാവം, വന്ധ്യത എന്നിവയിലേക്കും നയിച്ചേക്കാം. എൻഡോമെട്രിയോസിസിൻ്റെ ലക്ഷണങ്ങൾ ഓരോ സ്ത്രീയിലും പലതരത്തിലായിരിക്കും. ഈ രോഗാവസ്ഥയുടെ ഏറ്റവും സാധാരണമായ ലക്ഷണം പെൽവിക് വേദനയാണെന്ന് വിദഗ്ധർ പറയുന്നു. എൻഡോമെട്രിയോസിസ് ഉണ്ടെങ്കിൽ കാണുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ..
ഒന്ന്
എൻഡോമെട്രിയോസിസിൻ്റെ ഏറ്റവും സാധാരണമായ സൂചകങ്ങളിലൊന്ന് കഠിനമായ പെൽവിക് വേദനയാണ്. ആർത്തവസമയത്ത് കഠിനമായ വേദനയോ മാസത്തിലുടനീളം വിട്ടുമാറാത്ത പെൽവിക് വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
രണ്ട്
എൻഡോമെട്രിയോസിസിൻ്റെ മറ്റൊരു ലക്ഷണം ആർത്തവസമയത്ത് കനത്ത രക്തസ്രാവമാണ്. ആർത്തവസമയത്ത് കട്ടപിടിച്ച നിലയിൽ രക്തസ്രവം ഉണ്ടാവുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ട്റെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
മൂന്ന്
ദഹനപ്രശ്നങ്ങളാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. എൻഡോമെട്രിയോസിസ് കുടൽ രോഗവുമായി (IBD) ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മലബന്ധം, വയറിളക്കം, ഓക്കാനം എന്നിവ ആർത്തവ കാലത്ത് അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങളാണ്. ദഹനപ്രശ്നങ്ങൾ ദീർഘനാളായി നിലനിൽക്കുന്നുവെങ്കിൽ സൂക്ഷിക്കുക.
നാല്
എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് അമിത ക്ഷീണവും ബലഹീനതയും അനുഭവപ്പെടാം. പ്രത്യേകിച്ച് ആർത്തവ സമയത്ത്. നിരന്തരമായ വേദനയും അമിത ക്ഷീണവും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ ചെയ്യുക.
അഞ്ച്
വേദനാജനകമായ ലൈംഗിക ബന്ധമാണ് മറ്റൊരു ലക്ഷണം. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും അതിനുശേഷവും വയറിൻ്റെ താഴത്തെ ഭാഗത്ത് വേദന അനുഭവപ്പെടുകയാണെങ്കിൽ എൻഡോമെട്രിയോസിസിൻ്റെ ഒരു സാധാരണ ലക്ഷണമാണ്. ഈ ലക്ഷണം ഉണ്ടെങ്കിലും സൂക്ഷിക്കുക.
ആറ്
എൻഡോമെട്രിയോസിസ് വന്ധ്യതയയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. ഇത് ഗർഭിണിയാകുന്നതിൽ സങ്കീർണതകളിലേക്ക് നയിക്കുന്നു.
324 ദിവസത്തിനിടെ 722 പേര്‍ക്ക് മഞ്ഞപ്പിത്തം; എറണാകുളം ജില്ലയില്‍ പ്രതിരോധം കർശനമാക്കി ആരോഗ്യവകുപ്പ്