'മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോയത്'; കോഴ ആരോപണത്തിൽ ടിപി രാമകൃഷ്ണൻ

മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോയതെന്ന് ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. 

proceeded basis of the Chief Ministers conviction TP Ramakrishnan on corruption charges thomas k thomas

തിരുവനന്തപുരം: കോഴ ആരോപണം നിഷേധിക്കാതെ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോയതെന്ന് ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. ആരോപണം പരിശോധിക്കുമെന്നും  ശരിയെങ്കിൽ ഗുരുതരമായ കാര്യമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മുന്നണിയുടെ മുന്നിലേക്ക് ഈ വിഷയം വന്നിട്ടില്ല. ഇക്കാര്യം കോവൂർ കുഞ്ഞുമോനുമായും ആന്റണി രാജുവുമായും  സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം മുന്നണിയിലല്ല തീരുമാനിക്കുന്നത്. മന്ത്രി സ്ഥാനം ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും അതാത് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios