സിപിഎം സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി; ബസ് പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവില്‍, സംഭവം കണ്ണൂരില്‍

നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്.

KSRTC bus stuck in CPM protest pandal in Kannur

കണ്ണൂർ: കണ്ണൂർ നഗരത്തിൽ സിപിഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. ഒരു മണിക്കൂര്‍ നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്.

ബസ് കുടുങ്ങുന്നതിനിടെ പന്തൽ തൊഴിലാളിക്ക് പരിക്കേറ്റു. പന്തൽ കെട്ടിയിരുന്ന തൊഴിലാളി അസാം സ്വദേശി ഹസനാണ് പരിക്കേറ്റത്. പന്തലിന് മുകളിലായിരുന്ന ഇയാൾ ബസ് തട്ടിയതോടെ താഴെ വീഴുകയായിരുന്നു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios