മിന്നൽ വേഗത്തിലെത്തി പന്ത് സ്റ്റംമ്പില്‍ കൊണ്ട് പറന്നു; എന്നിട്ടും ഭാഗ്യം തുണച്ചത് വാര്‍ണറെ, ഷമിയുടെ ഗതികേട്!

ഇക്കഴിഞ്ഞ ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വാര്‍ണറുടെ വിക്കറ്റ് പിഴുത ഷമിയുടെ ബൗളിംഗ് ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഇന്നും ഇരുതാരങ്ങളും തമ്മില്‍ അത്തരമൊരു വൻ പോരാട്ടം നടക്കുമെന്ന് കളിക്ക് മുമ്പ് തന്നെ ആരാധകര്‍ പ്രതീക്ഷ പങ്കുവച്ചിരുന്നു.

Warner thanks his stars escaped from bowled btb

ദില്ലി: ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഡേവിഡ് വാര്‍ണറും മുഹമ്മദ് ഷമിയും തമ്മിലുള്ള പോരായി കൂടെയാണ് വിലയിരുത്തപ്പെട്ടത്. ഇക്കഴിഞ്ഞ ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വാര്‍ണറുടെ വിക്കറ്റ് പിഴുത ഷമിയുടെ ബൗളിംഗ് ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഇന്നും ഇരുതാരങ്ങളും തമ്മില്‍ അത്തരമൊരു വൻ പോരാട്ടം നടക്കുമെന്ന് കളിക്ക് മുമ്പ് തന്നെ ആരാധകര്‍ പ്രതീക്ഷ പങ്കുവച്ചിരുന്നു.

അത് ശരിവയ്ക്കുന്ന തരത്തിലാണ് മത്സരം തുടങ്ങിയത്. ഡല്‍ഹിക്കെതിരെ ആദ്യ ഓവര്‍ എറിയാനെത്തിയത് ഷമിയാണ്. ആദ്യ പന്ത് വൈഡായി. വീണ്ടുമെറിഞ്ഞപ്പോള്‍ മിന്നൽ വേഗത്തിലെത്തിയ പന്ത് സ്റ്റംമ്പില്‍ കൊണ്ട് പറന്നു. എന്നിട്ടും ബെയ്ല്‍സ് പോലും വീഴാതിരുന്നതോടെ വാര്‍ണര്‍ക്ക് രക്ഷയായി.

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹയില്‍ നിന്നും മറ്റ് ടീം അംഗങ്ങളില്‍ നിന്നും ഉറപ്പൊന്നും ലഭിക്കാതിരുന്നതോടെ നായകൻ ഹാര്‍ദിക് പാണ്ഡ്യ റിവ്യൂവിലേക്കും കടന്നില്ല. പിന്നീട് അള്‍ട്രാ എഡ്ജില്‍ സ്റ്റംമ്പില്‍ പന്ത് കൊണ്ടുവെന്ന് വ്യക്തമായി കാണിക്കുന്നുണ്ടായിരുന്നു. അതേസമയം, ഈ ഭാഗ്യവും തുടര്‍ന്ന് മികച്ച തുടക്കവും ലഭിച്ചെങ്കിലും വാര്‍ണര്‍ക്ക് അത് മുതലാക്കാനായില്ല. 32 പന്തില്‍ 37 റണ്‍സെടുത്ത വാര്‍ണര്‍ അല്‍സാരി ജോസഫിന് മുന്നില്‍ കീഴടങ്ങി.

പ്രഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, റിലൈ റോസൗ എന്നിവര്‍ക്കും തിളങ്ങാൻ സാധിക്കാതെ വന്നതോടെ ഡല്‍ഹി മത്സരത്തില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനോടേറ്റ തോല്‍വി മറക്കാനാണ് ഡല്‍ഹി ഇറങ്ങിയിട്ടുള്ളത്. ചെന്നൈക്കെതിരായ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ്.

ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ അദ്യ മത്സരത്തിനിറങ്ങിയ ഡല്‍ഹിക്ക് ഒട്ടും നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. ലക്‌നൗവിനോടേറ്റത് 50 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു. ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ മറ്റാര്‍ക്കും അന്ന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. 

ടാറ്റ പോലും വിറച്ചുപോയി! റുതുരാജിന്‍റെ സിക്സ് കൊണ്ട് കാറിന് ചളുക്കം, കമ്പനി നല്‍കുക അഞ്ച് ലക്ഷം; സംഭവമിങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios