ബട്‌ലര്‍ക്ക് പിന്നാലെ ചാഹലിനേയും കൈവിട്ട് രാജസ്ഥാന്‍; വന്‍ തുകയ്ക്ക് പഞ്ചാബ് കിംഗ്‌സില്‍

10 കോടി കവിഞ്ഞപ്പോള്‍ ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ മാത്രമായി.

yuzvendra chahal set to join with shreyas iyer in punjab kings

ജിദ്ദ: ജോസ് ബട്‌ലര്‍ക്ക് പിന്നാലെ യൂസ്‌വേന്ദ്ര ചാഹലിനേയും കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. താരത്തെ തിരിച്ചെത്തിക്കാനുള്ള ഒരു ശ്രമം പോലും റോയല്‍സ് നടത്തിയില്ല. 18 കോടി മുടക്കി പഞ്ചാബ് കിംഗ്‌സാണ് ചാഹലിനെ എടുത്തത്. രണ്ട് കോടി വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തുടക്കത്തിലുണ്ടായിരുന്നു. ഇടയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചാഹലിനായി ശ്രമിച്ചു. എന്നാല്‍ 10 കോടി കവിഞ്ഞപ്പോള്‍ ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ മാത്രമായി. പിന്നാലെ പഞ്ചാബ് 17 കോടി വിളിച്ചു. 17.75 കോടിയുമായി ഹൈദരാബാദിന്റെ മറുവിളി. ഒടുവില്‍ പഞ്ചാബ് 18 വിളിച്ചപ്പോള്‍ ഹൈദരാബാദിന് കൈവിടേണ്ടി വന്നു. ചാഹല്‍ ഇനി, ശ്രേയസ് അയ്യരുടെ കീഴില്‍ പഞ്ചാബിന് വേണ്ടി കളിക്കും.

നേരത്തെ, ബട്‌ലറെ തിരിച്ചെത്തിക്കാനുള്ള രാജസ്ഥാന്റെ ശ്രമങ്ങള്‍ പാഴായിരുന്നു. ശ്രമങ്ങള്‍ക്ക് തടയിട്ടത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. 15.75 കോടിക്കാണ് ഗുജറാത്ത് ബട്‌ലര്‍ക്ക് വേണ്ടി മുടക്കിയത്. തുടക്കം മുതല്‍ ബട്‌ലര്‍ക്ക് വേണ്ടി ഇരു ടീമുകളും ഒരുമിച്ച് വിളിച്ചു. 12 കോടി വരെ ഇരുവരും മുന്നോട്ട് പോയി. എന്നാല്‍ അതിനപ്പുറം രാജസ്ഥാന്‍ പോവാന്‍ സാധിച്ചില്ല. 41 കോടി മാത്രമാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായി. ഇതിനിടെ പഞ്ചാബും ശ്രമം നടത്തി. എന്നാല്‍ പിന്‍വാങ്ങേണ്ടി വന്നു. അവസാന നിമിഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒരു ശ്രമം നടത്തിയെങ്കിലും ഗുജറാത്ത് പിടികൊടുത്തില്ല. 

ട്വിസ്റ്റ്, അര്‍ഷ്ദീപിനെ തിരിച്ചെത്തിച്ച് പഞ്ചാബ് കിംഗ്‌സ്! കഗിസോ റബാദയ്ക്കും പുതിയ ടീം

ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി വരുന്ന ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കും. 10 കോടിക്കാണ് ഷമിയെ ഹൈദരാബാദ് ടീമിലെത്തിച്ചത്. പാറ്റ്് കമ്മിന്‍സിന് കീഴിലാണ് താരം കളിക്കുക. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ ഷമിക്ക് പിന്നാലെയുണ്ടായിരുന്നു. കൊല്‍ക്കത്ത 9.75 വിളിച്ചതോടെ ലഖ്‌നൗ പിന്മാറി. എന്നാല്‍ 10 കോടിയുമായി ഹൈദരാബാദ് വന്നതോടെ കൊല്‍ക്കത്തയും പിന്മാറി. ആര്‍ടിഎം ഉപയോഗിച്ച് നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറാവാതിരുന്നതോടെ ഷമി ഹൈദരാബാദില്‍.

Latest Videos
Follow Us:
Download App:
  • android
  • ios