നിങ്ങള്‍ മുംബൈക്കാരാനായതുകൊണ്ടാണ് അവനെ ലോകകപ്പ് ടീമിലെടുക്കുന്നത്; മഞ്ജരേക്കറുടെ വായടപ്പിച്ച് ശ്രീകാന്ത്

ലോകകപ്പ് ടീമില്‍ ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലിനെയും രോഹിത് ശര്‍മയെയും തന്നെയാണ് ശ്രീകാന്തും തെരഞ്ഞെടുത്തത്. വിരാട് കോലി തന്നെയാണ് മൂന്നാം നമ്പറില്‍. ഏറെ ചര്‍ച്ച നടക്കുന്ന നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ആണ് ശ്രീകാന്ത് പിന്തുണച്ചത്.

Srikkanth gives mouth shutting reply to Manjrekar about India WC XI gkc

മുംബൈ: ഐപിഎല്‍ പോരാട്ടച്ചൂടിലാണ് കളിക്കാരും ആരാധകരുമെല്ലാം. ഇതിനിടെ ഐപിഎല്‍ കമന്‍റററിക്കിടെ ഇന്ത്യയുടെ ലോകകപ്പ് ഇലവനെ സംബന്ധിച്ച് കമന്‍റേറ്റര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയും തര്‍ക്കവുമെല്ലാം പതിവാണ്. കഴിഞ്ഞ ദിവസം ഐപിഎല്‍ കമന്‍ററിക്കിടെ ഇന്ത്യയുടെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുക്കുന്ന തിരിക്കിലായിരുന്നു മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മുന്‍ സഹതാരം സഞ്ജയ് മ‍ഞ്ജരേക്കറാണ് ശ്രീകാന്തിനോട് ലോകകപ്പ് ഇലവനെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്.

ലോകകപ്പ് ടീമില്‍ ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലിനെയും രോഹിത് ശര്‍മയെയും തന്നെയാണ് ശ്രീകാന്തും തെരഞ്ഞെടുത്തത്. വിരാട് കോലി തന്നെയാണ് മൂന്നാം നമ്പറില്‍. ഏറെ ചര്‍ച്ച നടക്കുന്ന നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ആണ് ശ്രീകാന്ത് പിന്തുണച്ചത്. കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് ശ്രീകാന്ത് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ഷാര്‍ദ്ദുല്‍ ഠാക്കൂറിനെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. മഞ്ജരേക്കറുടെ അഭിപ്രായത്തെ അപ്പോള്‍ തന്നെ തള്ളിയ ശ്രീകാന്ത് നിങ്ങള്‍ മുംബൈക്കാരനായതുകൊണ്ടാണ് ഷര്‍ദ്ദുലിന്‍റെ പേര് പറയുന്നതെന്നും ഷര്‍ദ്ദുലിന് പകരം അര്‍ഷ്ദീപിനെയാണ് താന്‍ ടീമിലെടുക്കുകയെന്നും ശ്രീകാന്ത് തുറന്നടിച്ചു. ഷര്‍ദ്ദുല്‍ വിക്കറ്റ് വീഴ്ത്തുമെങ്കിലും പക്ഷെ ഒരോവറില്‍ 12 റണ്‍സ് വഴങ്ങാനും സാധ്യതയുള്ള ബൗളറാണെന്നും ശ്രീകാന്ത് പറഞ്ഞു.

മറ്റൊരു അവസാന ഓവര്‍ ത്രില്ലര്‍! ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ന്യൂസിലന്‍ഡിന്- വീഡിയോ

അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ രണ്ടുപേരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാവുന്നതാണെന്നം ശ്രീകാന്ത് പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ പരിക്ക് ഭേദമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം.

Latest Videos
Follow Us:
Download App:
  • android
  • ios