14-ാം വയസില്‍ സഞ്ജുവിനോട് പറഞ്ഞത്; വെളിപ്പെടുത്തലുമായി ശശി തരൂര്‍, നെഞ്ചേറ്റി മലയാളി ആരാധകര്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ ഇന്നിംഗ്‌സിന് പിന്നാലെ സഞ്ജുവിനെ തേടി ആശംസാ പ്രവാഹമെത്തി. 

Shashi Tharoor reveals what he said to Sanju Samson when he was 14

തിരുവനന്തപുരം: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറി. രണ്ടും മത്സരങ്ങളിലേയും മികച്ച താരത്തിനുള്ള പുരസ്‌കാരവും. ക്രിക്കറ്റ് ലോകത്തെ സ്വപ്‌ന ഫോം കൊണ്ട് ഞെട്ടിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ ഇന്നിംഗ്‌സിന് പിന്നാലെ സഞ്ജുവിനെ തേടി ആശംസാ പ്രവാഹമെത്തി. 

രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി ശശി തരൂര്‍ എം പി. 'എന്തൊരു അവിശ്വസനീയ ജയമാണിത്. സഞ്ജുവിനെ ഒരു പതിറ്റാണ്ടായി അറിയാം. അടുത്ത എം എസ് ധോണിയാവുമെന്ന് സഞ്ജുവിന് 14 വയസുള്ളപ്പോഴേ അവനോട് പറഞ്ഞിരുന്നു. ആ ദിവസം ആഗതമായിരിക്കുന്നു. ഐപിഎല്ലിലെ രണ്ട് വിസ്‌മയ ഇന്നിംഗ്‌സുകളോടെ ലോകോത്തര താരത്തിന്‍റെ ഉദയം വ്യക്തമായിരിക്കുന്നതായും' തരൂര്‍ ട്വീറ്റ് ചെയ്തു.

Shashi Tharoor reveals what he said to Sanju Samson when he was 14

പഞ്ചാബിനെതിരെ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കിയപ്പോള്‍ സഞ്ജു 42 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 85 റണ്‍സെടുത്തു. അര്‍ഹിച്ച സെഞ്ചുറിക്ക് 15 റൺസകലെ സഞ്ജു വീണത് നിരാശയായി. 2013ല്‍ ഐപിഎല്ലിലെത്തിയ സഞ്ജു തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറി നേടുന്നത് ആദ്യമാണ്. 100 ഐപിഎല്‍ സിക്‌സറുകള്‍ എന്ന നേട്ടവും മത്സരത്തിനിടെ സ്വന്തമായി. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ ഒന്‍പത് സിക്‌സുകള്‍ സഹിതം 74 റണ്‍സെടുത്തിരുന്നു. 

അവിശ്വസനീയം! സ‌ഞ്ജു, തിവാട്ടിയ, ആര്‍ച്ചര്‍ വെടിക്കെട്ടില്‍ റണ്‍മല കീഴടക്കി രാജസ്ഥാന്‍

മാസ്മരികം..അത്ഭുതം.. ബൌണ്ടറി ലൈനില്‍ സംഭവിച്ചത്; കൈയ്യടിച്ച് ജോണ്ടിയും.!

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു

Latest Videos
Follow Us:
Download App:
  • android
  • ios