രാഹുല്‍ അപകടകാരി, എന്നാല്‍ ഈ കെണിയില്‍ അവന്‍ വീഴും; പ്ലാന്‍ വ്യക്തമാക്കി ഷെയ്ന്‍ ബോണ്ട്
മുംബൈയെ പോലെ മൂന്ന് മത്സരങ്ങളാണ് കിംഗ്‌സ് ഇലവന്‍ കളിച്ചത്. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ചപ്പോള്‍ രണ്ടിലും പരാജയമായിരുന്നു ഫലം.
അബുദാബി: എല്ലാ സീസണിലേയും പോലെ മറ്റൊരു മോശം തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ ലഭിച്ചത്. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോല്‍ ഒരെണ്ണം മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. നാളെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ കിംഗ്‌സ് ഇലവന്‍ പാഞ്ചാബാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും എതിരാളി. പഞ്ചാബ് നിരയില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടതാരം കെ എല്‍ രാഹുല്‍ ആണെന്നതില്‍ തര്‍ക്കമൊന്നുമില്ല. മികച്ച ഫോമില്‍ കളിക്കുന്ന രാഹുല്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും നേടി.
എന്നാല്‍ രാഹുലിനെ പുറത്താക്കാന്‍ വ്യക്തമായ പ്ലാനുണ്ടെന്നാണ് മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട് പറയുന്നത്. ''ഞങ്ങള്‍ക്കെതിരെ അവസാനം കളിച്ച ചില മത്സരങ്ങലില്‍ രാഹുല്‍ മികച്ച ഫോമിലായിരുന്നു. തകര്‍പ്പന്‍ ബാറ്റ്‌സ്മാനാണ് രാഹുല്‍. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേകും അദ്ദേഹത്തിന് ഷോട്ടുകള്‍ പായിക്കാന്‍ കഴിയും. എന്നാല്‍ മധ്യ ഓവറുകളില്‍ രാഹുല്‍ സാവകാശം കാണിക്കാറുണ്ട്. ഈ അവസരത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാകുമെന്നാണ് ഞാന്‍ കരുതുന്നത്.
അദ്ദേഹത്തെ എങ്ങനെ കുരുക്കാമെന്ന് വ്യക്തായ പ്ലാനുണ്ട്. മേന്മയുള്ള ബൗളിങ് യൂനിറ്റാണ് ഞങ്ങളുടേത്. ബാറ്റ്‌സ്മാന്മാരുടെ കാര്യത്തിലും ടീം മാനേജ്‌മെന്റിന് ആത്മവിശ്വാസമുണ്ട്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്ക് സാധിക്കും. അദുബാദിയില്‍ ഞങ്ങള്‍ രണ്ട് തവണ കളിച്ചു. അതുകൊണ്ടുതന്നെ ഗ്രൗണ്ടിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്.'' ബോണ്ട് പറഞ്ഞുനിര്‍ത്തി.
മുംബൈയെ പോലെ മൂന്ന് മത്സരങ്ങളാണ് കിംഗ്‌സ് ഇലവന്‍ കളിച്ചത്. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ചപ്പോള്‍ രണ്ടിലും പരാജയമായിരുന്നു ഫലം. എന്നാല്‍ പോയന്റ് പട്ടികയില്‍ മുംബൈയേക്കാള്‍ മുന്നില്‍ നാലാം സ്ഥാനത്താണ് പഞ്ചാബ്.