ഐപിഎല്ലില്‍ ഇന്ന് രോഹിതും കോലിയും നേര്‍ക്കുനേര്‍; ആര്‍സിബിയില്‍ മാറ്റങ്ങളുണ്ടായേക്കും, സാധ്യതാ ഇലവന്‍ അറിയാം

ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് മത്സരങ്ങളാണ് ഇരു ടീമുകളും കളിച്ചത്. ഓരോ ജയം വീതം സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ വ്യക്തമായ മാനസിക ആധിപത്യം മുംബൈ ഇന്ത്യന്‍സിനുണ്ട്.

RCB will face Mumbai Indians in IPL

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് മത്സരങ്ങളാണ് ഇരു ടീമുകളും കളിച്ചത്. ഓരോ ജയം വീതം സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ വ്യക്തമായ മാനസിക ആധിപത്യം മുംബൈ ഇന്ത്യന്‍സിനുണ്ട്.

ആര്‍സിബി ബാറ്റിംഗ് ക്രമത്തില്‍ മാറ്റം പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം എബി ഡിവിലിയേഴ്‌സ് വിക്കറ്റ് കീപ്പിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍  ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്ക് സീസണിലെ ആദ്യ മത്സരത്തിന് വഴിയൊരുങ്ങും. ബാറ്റിങ്ങില്‍ ഇതുവരെ ഫോമിലേക്ക് ഉയരാത്ത കോലി ഇന്നെങ്കിലും പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യുസ്‌വേന്ദ്ര ചഹല്‍ ഒഴികെ ഒരു ബൗളര്‍ക്കും തിളങ്ങാനാകുന്നില്ല. രണ്ട് മത്സരങ്ങൡും അടിവാങ്ങിയ ഉമേഷ് യാദവ് പുറത്തിരുന്നേക്കും. 

ആര്‍സിബിക്കെതിരെ മികച്ച റെക്കോഡുള്ള ജസ്പ്രീത് ബൂമ്ര തന്നെയാണ് മുംബൈ ഇന്ത്യന്‍സി്‌ന്റെ വജ്രായുധം. കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സിലും വിരാട് കോലി ഇടംകൈയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയതിനാല്‍ ബാംഗ്ലൂര്‍ നായകനെ ഒതുക്കാന്‍ ട്രന്റ് ബോള്‍ട്ടിനെ നിയോഗിച്ചേക്കും. സീസണില്‍ ദുബായില്‍ നടന്ന നാല് മത്സരത്തിലും ആദ്യം ബാറ്റുചെയ്ത ടീമാണ് ജയിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, ജോഷ്വ ഫിലിപ്പെ/ മൊയീന്‍ അലി, ഇസുരു ഉഡാന/ ഡേല്‍ സ്റ്റെയ്ന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ട്രന്റ് ബോള്‍ട്ട്, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബൂമ്ര.

Powerd By

RCB will face Mumbai Indians in IPL

Latest Videos
Follow Us:
Download App:
  • android
  • ios