ഇത്തവണ പവര്‍പ്ലേ പവറാക്കി മുഹമ്മദ് സിറാജ്; ഐപിഎല്‍ 2023ല്‍ സവിശേഷ നേട്ടം

ഇതിനൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കുകയും ചെയ്‌തു സിറാജ്

RCB vs CSK Rare milestone for Mohammed Siraj as he completed 50 dot balls in Powerplay in IPL 2023 jje

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ പവര്‍പ്ലേയില്‍ 50 ഡോട് ബോളുകളെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ സീസണിലെ 12 ഓവറുകള്‍ക്കിടെയാണ് സിറാജ് ഈ നേട്ടം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രണ്ട് ഓവറുകള്‍ പവര്‍പ്ലേയ്ക്കിടെ എറിഞ്ഞ സിറാജ് ആറ് റണ്‍സേ വഴങ്ങിയുള്ളൂ. ഇതില്‍ ഏഴ് പന്തുകള്‍ ഡോട് ബോളായിരുന്നു. ഇതിനൊപ്പം സ്റ്റാര്‍ സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കുകയും ചെയ്‌തു സിറാജ്. 

ആര്‍സിബി ഇന്നിംഗ‌്‌സില്‍ മുഹമ്മദ് സിറാജിന്‍റെ ആദ്യ ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാരായ ദേവോണ്‍ കോണ്‍വേയും റുതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ നാല് പന്തുകള്‍ ഡോട്‌ ബോളായി. നാല് പന്തിലും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നത് കോണ്‍വേയ്‌ക്ക്. ഒരോവറിന്‍റെ ഇടവേളയില്‍ സിറാജ് വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ ബോളില്‍ ഗെയ്‌ക്‌വാദ് റണ്ണൊന്നും നേടിയില്ല. രണ്ടാം പന്തില്‍ ഗെയ്‌ക്‌വാദ്(3 റണ്‍സ്) വെയ്‌ന്‍ പാര്‍നലിന്‍റെ കൈകളിലെത്തി. മൂന്നാം പന്ത് രഹാനെ പാഴാക്കി. നാലാം പന്തില്‍ രഹാനെയും അഞ്ചാം ബോളില്‍ കോണ്‍വേയും ആറാം പന്തില്‍ രഹാനെയും സിംഗിളുകള്‍ കണ്ടെത്തി. ഈ ഓവറിലും മുഹമ്മദ് സിറാജ് മൂന്ന് റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. 

പ്ലേയിംഗ് ഇലവനുകള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), മഹിപാല്‍ ലോംറര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, വെയ്‌ന്‍ പാര്‍നല്‍, വിജയകുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: സുയാഷ് പ്രഭുദേശായി, ഡേവിഡ് വില്ലി, ആകാശ് ദീപ്, കരണ്‍ ശര്‍മ്മ, അനുജ് റാവത്ത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: ആകാശ് സിംഗ്, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, സുഭാന്‍ഷു സേനാപതി, ഷെയ്‌ക് റഷീദ്, ആര്‍എസ് ഹങ്കര്‍ഗേക്കര്‍. 

Read more: സൂര്യകുമാര്‍ യാദവിന് കനത്ത പിഴ; ഉരസിയ താരങ്ങള്‍ക്കും മുട്ടന്‍ പണി

Latest Videos
Follow Us:
Download App:
  • android
  • ios