6:42 AM IST
ജാർഖണ്ഡിലെ വമ്പൻ വിജയം; സർക്കാർ രൂപീകരണ ചർച്ചയുമായി ഇന്ത്യ മുന്നണി
ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി.56 സീറ്റുകളാണ് ജെ എം എം കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
6:40 AM IST
മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ എൻഡിഎയിൽ പുരോഗമിക്കുന്നു. ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും മുഖ്യമന്ത്രിയാകുക.
6:40 AM IST
സമസ്ത അധ്യക്ഷനെതിരായ പരോക്ഷ വിമർശനത്തിൽ വിശദീകരണവുമായി പിഎംഎ സലാം
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷവിമർശനം വിവാദമായതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നും പിഎംഎ സലാം വിശദീകരിച്ചു.പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്.
6:40 AM IST
പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും
6:42 AM IST:
ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി.56 സീറ്റുകളാണ് ജെ എം എം കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
6:40 AM IST: