രാജസ്ഥാനെതിരെ ആര്‍സിബിയുടെ വിജയമാഘോഷിച്ചു! ഗൗതം ഗംഭീര്‍ വീണ്ടും എയറില്‍!
ലക്‌നൗ നിലവില്‍ 13 പോയിന്റുമായി നാലാമതാണ്. 12 മത്സരങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി. ഇത്രയും മത്സരങ്ങളില്‍ 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തുമാണ് സ്ഥാനത്തുണ്ട്. ഇരുവരും തമ്മിലുള്ള നാളെത്തെ മത്സരം നിര്‍ണായകമാണ്. ജയിക്കുന്ന ഏറെക്കുറെ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കും.
ലക്‌നൗ: ഐപിഎല്ലിലെ നിര്‍ണായക പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ജയിച്ചതോടെ നേട്ടമുണ്ടായത് ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് കൂടിയാണ്. രാജസ്ഥാന്‍ ജയിച്ചിരിുന്നെങ്കില്‍ ലക്‌നൗവിനേയും മുംബൈ ഇന്ത്യന്‍സിനേയും മറികടന്ന് അവര്‍ മൂന്നാമത് എത്തുമായിരുന്നു. ലക്‌നൗ അഞ്ചാം സ്ഥാത്തേക്കും വീഴുമായിരുന്നു.
എന്തായാലും അതുണ്ടായില്ല. ലക്‌നൗ നിലവില്‍ 13 പോയിന്റുമായി നാലാമതാണ്. 12 മത്സരങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി. ഇത്രയും മത്സരങ്ങളില്‍ 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തുമാണ് സ്ഥാനത്തുണ്ട്. ഇരുവരും തമ്മിലുള്ള നാളെത്തെ മത്സരം നിര്‍ണായകമാണ്. ജയിക്കുന്ന ഏറെക്കുറെ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കും.
ഇതിനിടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന രാജസ്ഥാന്‍ ലക്‌നൗവിന് വലിയ ആശ്വാസം നല്‍കി. ലക്‌നൗ ആര്‍സിബിയെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യേകം പരാമര്‍ശിക്കാനും മറന്നില്ല. ആര്‍സിബി കുറിച്ചിട്ട ശേഷം വിജയം നന്നായെന്ന രിതീതിയിലുള്ള ഇമോജിയും രണ്ട് കണ്ണുകളും കൂടെ ചേര്‍ത്തിത്തിട്ടുണ്ട്. ട്വീറ്റ് കാണാം...
എന്നാല്‍ അത്ര നല്ല സ്വീകാര്യതയല്ല ആരാധകരില്‍ നിന്ന് ലഭിച്ചത്. പ്രത്യേകിച്ച വിരാട് കോലി- ആര്‍സിബി ആരാധകരില്‍ നിന്നു. കഴിഞ്ഞ ലക്‌നൗ- ആര്‍സിബി മത്സത്തില്‍ കോലിയും ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ വന്നിരുന്നു. ലക്‌നൗവിന്റെ മെന്ററാണ് ഗംഭീര്‍. ഇരുവരും വാക്കേറ്റമുണ്ടാവുകയും മറ്റുതാരങ്ങള്‍ ഇടപ്പെട്ട് പിടിച്ചുമാറ്റുകയുമാണ് ചെയ്തത്.
ഇതോടെ കോലിയുടേയും ഗംഭീറിന്റേയും മീമുകള്‍ ഒരിക്കല്‍കൂടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ട്വീറ്റിനടിയില്‍ നിരന്നു. കോലി വായടക്കാന്‍ പറയുന്നും ഗംഭീറ് കലിപ്പോടെ ഇരിക്കുന്നതുമെല്ലാം മറുപടികളില്‍ കാണാം. ചില ട്വീറ്റുകള്‍...
രാജസ്ഥാനെതിരെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ 112 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്സ്വെല്‍ (54) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59ന് എല്ലാവരും പുറത്തായി.