'അടുക്കളയിലെ കളി കാര്യമായി', രണ്ടര വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി, മണിക്കൂറുകളുടെ ആശങ്ക, ആശ്വാസം

താമരശ്ശേരിയിൽ രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ കലം കുടുങ്ങി. രക്ഷകരായി അഗ്നിരക്ഷാ സേന

2 year old girls head traps in steel vessel rescued after many hours

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെ വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തി. ഒട്ടും വൈകാതെ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ  രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാല്‍, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios