എണ്ണാന്‍ പറ്റുമെങ്കില്‍ എണ്ണിക്കോ സഞ്ജുവിന്‍റെ നോ-ലുക്ക് സിക്‌സുകള്‍- വീഡിയോ

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് സിഎസ്‌കെ-റോയല്‍സ് മത്സരം തുടങ്ങുക

IPL 2023 Watch Sanju Samson no look sixes ahead Chennai Super Kings vs Rajasthan Royals clash jje

ചെന്നൈ: ഐപിഎല്ലില്‍ സീസണിലെ നാലാം മത്സരത്തിന് ഇറങ്ങുകയാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് പരാജയമായിരുന്ന റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈക്കെതിരെ തന്‍റെ വെടിക്കെട്ട് വഴിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ച വീഡിയോയില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ പരിശീലന വീഡിയോ കാണാം. 

എത്ര നോ-ലുക്ക് സിക‌്‌സുകള്‍ നിങ്ങള്‍ക്ക് എണ്ണാന്‍ കഴിയും എന്ന തലക്കെട്ടോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വീറ്റ്. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. 

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് സിഎസ്‌കെ-റോയല്‍സ് മത്സരം തുടങ്ങുക. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയും സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബൗളര്‍മാരുടെ അന്തകരാവുന്ന ഓപ്പണര്‍മാര്‍ ഇരുനിരയിലും ഉണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്‌പിന്നര്‍മാരായിരിക്കും. സ്‌പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിന്‍റെ ചരിത്രം. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമുള്ള രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ്. അതേസമയം മൂന്നില്‍ രണ്ട് ജയം തന്നെയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ പിന്നിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം സ്ഥാനത്താണ്. 

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തോല്‍പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് വരുന്നത്. മത്സരത്തില്‍ സഞ്ജു സാംസണ്‍ പൂജ്യത്തില്‍ പുറത്തായെങ്കിലും 31 പന്തില്‍ 60 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളിന്‍റെയും 51 പന്തില്‍ 79 നേടിയ ജോസ് ബട്‌ലറുടെയും 21 ബോളില്‍ 39 അടിച്ചെടുത്ത ഷിമ്രോന്‍ ഹെറ്റ്‌മയറുടേയും 3 പന്തില്‍ 8 നേടിയ ധ്രുവ് ജൂരലിന്‍റെയും കരുത്തില്‍ രാജസ്ഥാന്‍ നാല് വിക്കറ്റിന് 199 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് വീതവുമായി ട്രെന്‍ഡ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും രണ്ട് പേരെ പുറത്താക്കി രവിചന്ദ്രന്‍ അശ്വിനും ഒരാളെ പറഞ്ഞയച്ച സന്ദീപ് ശര്‍മ്മയും ഡല്‍ഹിയെ 20 ഓവറില്‍ 9 വിക്കറ്റിന് 142 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു.  

Read more: പരാഗ് പുറത്തിരിക്കും! പകരമാര്? രാജസ്ഥാന്‍ റോയല്‍സില്‍ അഴിച്ചുപണി ഉറപ്പ്, ഇന്ന് ചെന്നൈക്കെതിരെ- സാധ്യതാ ഇലവന്‍

Latest Videos
Follow Us:
Download App:
  • android
  • ios