Cricket
ഐപിഎൽ താരലേലത്തിൽ ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവഴിക്കാനാവുക.
രണ്ട് താരങ്ങളെമാത്രം നിലനിർത്തിയ പഞ്ചാബ് കിംഗ്സിനാണ് കൂടുതൽ തുക ബാക്കിയുള്ളത്. 110.5 കോടി രൂപ. ആകെ ചെലവഴിച്ചത് 9.5 കോടി രൂപ മാത്രം.
സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ നിലനിര്‍ത്താനായി ഇതുവരെ 75 കോടി ചെലവഴിച്ചു. ഇനി പേഴ്സില്‍ ബാക്കിയുള്ളത് 45 കോടി രൂപ.
മുംബൈ ഇന്ത്യൻസ് താരങ്ങളെ നിലനിര്‍ത്താനായി 75 കോടി ചെലവഴിച്ചു. പേഴ്സില്‍ ബാക്കിയുള്ളത് 45 കോടി രൂപ മാത്രം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളെ നിലനിര്‍ത്താനായി 69 കോടി ചെലവഴിച്ചു. പേഴ്സില്‍ ബാക്കിയുള്ളത് 51 കോടി രൂപ
ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളെ നിലനിര്‍ത്താനായി ഇതുവരെ ചെലവഴിച്ചത് 65 കോടി രൂപ. പേഴ്സില്‍ ബാക്കിയുള്ളത് 55 കോടി രൂപ.
ഗുജറാത്ത് ടൈറ്റൻസ് താരങ്ങളെ നിലനിര്‍ത്താനായി ചെലവഴിച്ചത് 51 കോടി രൂപ. പേഴ്സില്‍ ബാക്കിയുള്ളത് 69 കോടി രൂപ.
ലക്നൗ സൂപ്പർ ജയന്‍റ്സ് ഇതുവരെ 51 കോടി ചെലവഴിച്ചു. പേഴ്സില്‍ ബാക്കിയുള്ളത് 69 കോടി രൂപ.
ഡൽഹി ക്യാപിറ്റൽസ് ഇതുവരെ 47 കോടി ചെലവഴിച്ചു. ഇനി പേഴ്സില്‍ അവശേഷിക്കുന്നത് 73 കോടി രൂപ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെലവഴിച്ചത് 37 കോടി രൂപ. ലേലത്തിനായി പേഴ്സില്‍ ബാക്കിയുള്ളത് 83 കോടി രൂപ.
ലേലത്തിൽ ഏറ്റവും കുറച്ച് തുകയുള്ളത് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസിനാണ്. 79 കോടി ചെലവഴിച്ച രാജസ്ഥാന് ബാക്കിയുള്ളത് 41 കോടി രൂപ മാത്രം.