മുട്ട ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ദോശ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഒരു വെറെെറ്റി ദോശ തയ്യാറാക്കാം. മുട്ട ദോശ വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- മുട്ട 3 എണ്ണം
- ദോശ മാവ്
- സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- ക്യാരറ്റ് 1 എണ്ണം
- ചീര അരകപ്പ് (ചെറുതായി അരിഞ്ഞത്)
- കുരുമുളകുപൊടി 1 സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം മുട്ട, കുരുമുളക്, ഉപ്പ് ഇവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം തവ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ
ഒരു തവി മാവ് ഒഴിച്ച് നന്നായി പരത്തുക. ശേഷം നെയ്യ് ഒഴിച്ചു കൊടുക്കണം. ശേഷം ശേഷം അതിന് മുകിൽ സവാള, ക്യാരറ്റ്, ചീര, കുരുമുളകു പൊടി വിതറിയിടുക. കുറച്ചു നെയ്യ് ഒഴിച്ചതിനുശേഷം മൂടി വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. സ്പെഷ്യൽ മുട്ട ദോശ തയ്യാർ..
ഹെൽത്തി ചപ്പാത്തി റോൾ എളുപ്പം തയ്യാറാക്കാം