അഞ്ച് വിക്കറ്റ് നഷ്ടം,നല്ല തുടക്കത്തിനുശേഷം ചെന്നൈക്കെതിരെ മുംബൈ പതറുന്നു

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 10 റണ്‍സടിച്ച് മുംബൈ നയം വ്യക്തമാക്കി. തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ ആറ് റണ്‍സെ നേടാനായുള്ളുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഗാലയെറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച ഇഷാന്‍ കിഷനും രോഹിത്തിനൊപ്പം റണ്‍വേട്ട തുടങ്ങിയതോടെ മുംബൈ കുതിച്ചു.

IPL 2023:Mumbai Indians begins well against Chennai Super Kings gkc

മുംബൈ: സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈക്ക് നാലു വിക്കറ്റ് നഷ്ടം. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പവര്‍ പ്ലേക്ക് പിന്നാലെ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും കാമറൂണ്‍ ഗ്രീനിന്‍റെയും വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. 13 പന്തില്‍ 21 റണ്‍സെടുത്ത രോഹിത്തിനെ നാലാം ഓവറിലെ അവസാന പന്തില്‍ തുഷാര്‍ ദേശ്‌പാണ്ഡെ ബൗള്‍ഡാക്കുകയായിരുന്നു. രോഹിത് മടങ്ങിയെങ്കിലും ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ മുംബൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റസെടുത്തു.

എന്നാല്‍ പവര്‍ പ്ലേ പിന്നിട്ടതിന് പിന്നാലെ ഇഷാന്‍ കിഷനെ(21 പന്തില്‍ 32) രവീന്ദ്ര ജഡേജ വീഴ്ത്തി. പിന്നാലെ സൂര്യകുമാറിനെയും(1) അര്‍ഷാദ് ഖാനെയും(2) സാന്‍റ്നറും ഗ്രീനിനെ(12) ജഡേജയും മടക്കിയതോടെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സെടുത്ത് തിലക് വര്‍മയും മൂന്ന് റണ്ണുമായി ടിം ഡേവിഡും ക്രീസില്‍.

പവറോടെ കിഷന്‍, പവര്‍ കാട്ടി മുംബൈ

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 10 റണ്‍സടിച്ച് മുംബൈ നയം വ്യക്തമാക്കി. തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ ആറ് റണ്‍സെ നേടാനായുള്ളുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഗാലയെറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച ഇഷാന്‍ കിഷനും രോഹിത്തിനൊപ്പം റണ്‍വേട്ട തുടങ്ങിയതോടെ മുംബൈ കുതിച്ചു. 14 റണ്‍സാണ് മഗാലയുടെ ഓവറില്‍ മുംബൈ നേടിയത്. തുഷാര്‍ ദേശ്‌പാണ്ഡെയെ നാലാം ഓവറില്‍ സിക്സ് അടിച്ചാണ് രോഹിത് വരവേറ്റത്.എന്നാല്‍ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ ബൗള്‍ഡാക്കി ദേശ്‌പാണ്ഡെ തിരിച്ചടിച്ചു.

എട്ട് റണ്‍സാണ് നാലാം ഓവറില്‍ മുംബൈ നേടിയത്.അഞ്ചാം ഓവറില്‍ തന്നെ എം എസ് ധോണി സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നറെ പന്തേല്‍പ്പിച്ചു. ഒമ്പത് റണ്‍സാണ് സാന്‍റ്നര്‍ക്കെതിരെ മുംബൈ നേടിയത്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മഗാലക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടിയ കിഷന്‍ മുംബൈയെ 61 റണ്‍സിലെത്തിച്ചു.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, അർഷാദ് ഖാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ദീപക് ചാഹർ, മിച്ചൽ സാന്റ്‌നർ, സിസന്ദ മഗല, തുഷാർ ദേശ്പാണ്ഡെ.

Latest Videos
Follow Us:
Download App:
  • android
  • ios