സിഎസ്‌കെ ജയിക്കുമെന്ന് ആകാശ് ചോപ്ര, റോയല്‍സിനെ അഭിനന്ദിച്ച് ആരാധകന്‍; ട്രോള്‍ വൈറല്‍

ധോണിയുടെ ചെന്നൈ ഈ മത്സരം ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ചെപ്പോക്കിലെ ഹോം സാഹചര്യം ചെന്നൈയുടെ കരുത്ത് കൂട്ടും എന്നുമാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍.

IPL 2023 CSK vs RR Aakash Chopra Predicts Chennai Super Kings to win but fans trolls former cricketer jje

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് 'തല'- 'ചേട്ടന്‍' പോരാട്ടമാണ്. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വരുന്നു. മത്സരത്തിന് മുന്നോടിയായി വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്ര. ധോണിയുടെ സിഎസ്‌കെ വിജയിക്കും എന്നാണ് ചോപ്രയുടെ പ്രവചനം. എന്നാല്‍ ചോപ്രയുടെ പ്രവചനത്തെ ട്രോളി ആരാധകര്‍ രംഗത്തെത്തി. ചെന്നൈ ജയിക്കുമെന്ന് ചോപ്ര പറയുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്‍കൂറായി അഭിനന്ദനങ്ങള്‍ നേരുകയാണ് ആരാധകര്‍. 

ധോണിയുടെ ചെന്നൈ ഈ മത്സരം ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ചെപ്പോക്കിലെ ഹോം സാഹചര്യം ചെന്നൈയുടെ കരുത്ത് കൂട്ടും എന്നുമാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. മറ്റ് ചില പ്രവചനങ്ങളും ചോപ്ര നടത്തുന്നുണ്ട്. ആറ് താരങ്ങളെങ്കിലും ക്യാച്ചിലൂടെ പുറത്താകും. പേസര്‍മാരേക്കാള്‍ സ്‌പിന്നര്‍മാര്‍ വിക്കറ്റുകള്‍ സ്വന്തമാക്കും. ചെന്നൈ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും രാജസ്ഥാന്‍ റോയല്‍സ് വെടിക്കെട്ട് വീരന്‍ ജോസ് ബട്‌ലറും 70+ റണ്‍സ് നേടും എന്നും ആകാശ് ചോപ്രയുടെ പ്രവചനത്തിലുണ്ട്. 

ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം തുടങ്ങുക. നേര്‍ക്കുനേര്‍ പോരിന്‍റെ കണക്കില്‍ മേധാവിത്വം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ്. ഐപിഎല്ലില്‍ മുഖാമുഖം വന്ന മത്സരങ്ങളില്‍ ചെന്നൈ 15 ഉം രാജസ്ഥാന്‍ 11 ഉം മത്സരങ്ങളില്‍ വിജയിച്ചു. ചെപ്പോക്കില്‍ ഇറങ്ങിയ 57 മത്സരങ്ങളില്‍ 41ലും സിഎസ്‌കെ വിജയിച്ചതും ശ്രദ്ധേയമാണ്. അതേസമയം രാജസ്ഥാന് ഏഴില്‍ ഒരു ജയം മാത്രമേയുള്ളൂ. സ്‌പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പിച്ച് എന്നതാണ് ചെപ്പോക്കിന്‍റെ ചരിത്രം. സ്‌പിന്നര്‍മാര്‍ക്ക് 27 ശരാശരിയും 6.9 ഇക്കോണമിയുമാണ് ചെപ്പോക്കിലുള്ളത്. 

ചെപ്പോക്കില്‍ ആശങ്കപ്പെടാന്‍ ഏറെയുണ്ട് സഞ്ജുവിന്‍റെ റോയല്‍സിന്; കണക്കിലെ കാര്യങ്ങള്‍ അത്ര പന്തിയല്ല

Latest Videos
Follow Us:
Download App:
  • android
  • ios