ഐപിഎല്‍ 2021: 'വിശ്വാസം മുഖ്യം! ഞാനിവിടെ തന്നെ കാണും'; ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞ കോലിയുടെ ഉറപ്പ്
2011ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ വൈസ് ക്യാപ്റ്റന്‍. 2013ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലിക്ക് പക്ഷേ ഒരിക്കല്‍പ്പോലും ആര്‍സിബിയെ കിരീടത്തിലേക്ക് നയിക്കാനായില്ല.
ദുബായ്: ഐപിഎല്‍ (IPL) കിരീടം ഉയര്‍ത്തുകയെന്ന സ്വപ്നം ബാക്കിയാക്കി വിരാട് കോലി (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (Royal Challengers Banglore) നായകസ്ഥാനം ഒഴിഞ്ഞു. അടുത്ത സീസണില്‍ ബാംഗ്ലൂര്‍ (RCB) പുതിയ രൂപത്തില്‍ എത്തുമ്പോള്‍ ടീമില്‍ ഉണ്ടാകുമെന്ന് ആരാധകര്‍ക്ക് കോലി ഉറപ്പുനല്‍കുന്നു.
ഐപിഎല്‍ 2021: രോഹിത്തില്ല, സഞ്ജു വിക്കറ്റ് കീപ്പര്‍! ചോപ്രയുടെ വ്യത്യസ്തമായ ഐപിഎല്‍ ടീം ഇങ്ങനെ
ആര്‍സിബിയുടെ മുഖമാണ് കോലി. ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാമന്‍. മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍. 2008ലെ ആദ്യ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എല്ലാമെല്ലാമാണ്. 2011ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ വൈസ് ക്യാപ്റ്റന്‍. 2013ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലിക്ക് പക്ഷേ ഒരിക്കല്‍പ്പോലും ആര്‍സിബിയെ കിരീടത്തിലേക്ക് നയിക്കാനായില്ല.
ഐപിഎല്ലിലെ 207 മത്സരങ്ങളില്‍ 140ലും നായകന്‍. 66 ജയം. 70 തോല്‍വി. കിരീടമില്ലാത്ത നായകന്‍ എന്ന വിമര്‍ശനം ശക്തമാണെങ്കിലും ടീമിനായി എല്ലാം നല്‍കിയെന്ന് കോലി മത്സരശേഷം വ്യക്താക്കി. നായകസ്ഥാനം ഒഴിയുന്നതിനെ കുറിച്ച് കോലി... ''ടീമില്‍ ഘടനയോ സംസ്‌കാരമോ ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ എന്റെ പരാമവധി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനോട് ആയിരുന്നപ്പോഴും ഞാനത് തന്നെയാണ് ചെയ്തിട്ടുള്ളത്.
'ബിഗ് മാച്ച് പ്ലേയര്‍'; കോലിയെയും എബിഡിയേയും ബൗള്‍ഡാക്കി നരെയ്ന്റെ കൈക്കുഴ മാജിക്- വീഡിയോ
യുവതാരങ്ങള്‍ക്ക് അവരുടെ താല്‍പര്യം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ബാംഗ്ലൂരിന് വേണ്ടി ഞാന്‍ എല്ലാം നല്‍കി. ഇനിയുള്ള സീസണില്‍ ഒരു താരമെന്ന നിലയിലും അത് തുടരും. തീര്‍ച്ചയായും, ഞാന്‍ ആര്‍സിബിയില്‍ തുടരും. മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു. ഈ ഫ്രാഞ്ചൈസിയോട് എനിക്ക് കടപ്പാടുണ്ട്, വിശ്വാസവും കൂറുമുണ്ട്.'' കോലി മത്സരശേഷം പറഞ്ഞു.
ക്യാപ്റ്റനായി അവസാന സീസണ്‍ ആയിരിക്കുമെന്ന് നേരത്തെ കോലി പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിന്റെ തിരക്കുകളില്‍ നിന്ന് കോലി ഇനി ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കങ്ങളിലേക്ക്.