മോറിസിന് നാല് വിക്കറ്റ്; കൊല്‍ക്കത്തയ്‌ക്കെതിരെ സഞ്ജുവിനും സംഘത്തിനും കുഞ്ഞന്‍ വിജയലക്ഷ്യം
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് രാഹുല്‍ ത്രിപാഠി (36)യുടെ ഇന്നിങ്‌സാണ് തുണയായത്. ക്രിസ് മോറിസ് രാജസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തി.
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 134 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് രാഹുല്‍ ത്രിപാഠി (36)യുടെ ഇന്നിങ്‌സാണ് തുണയായത്. ക്രിസ് മോറിസ് രാജസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്കോര്‍.
നിരാശപ്പെടുത്തി ഓപ്പണിംഗ് സഖ്യം
നിരാശപ്പെടുത്തുന്ന തുടക്കമാണ് നിതീഷ് റാണ (22)- ശുഭ്മാന്‍ ഗില്‍ (11) സഖ്യം കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 5.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും കൂട്ടിച്ചേര്‍ക്കാനായത്. ഗില്‍ റണ്ണൗട്ടായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ത്രിപാഠി ഒറ്റത്ത് പിടിച്ചുനിന്നെങ്കിലും പിന്നാലെ ക്രീസിലെത്തിയ സുനില്‍ നരെയ്ന്‍ (6), ഓയിന്‍ മോര്‍ഗന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. റാണ, സക്കറിയയുടെ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി.
മോറിസിന്റെ നാല് വിക്കറ്റ് നേട്ടം
അഞ്ചിന് 94 നിലയിലേക്ക് വീണ കൊല്‍ക്കത്തയെ ത്രിപാഠിയും ദിനേശ് കാര്‍ത്തികുമാണ് (25) നൂറ് കടത്തിയത്. ഇതിനിടെ ത്രിപാഠിയെ മുസ്്തഫിസുര്‍ മടക്കിയയച്ചു. ശേഷം ക്രീസിലെത്തിയ ആേ്രന്ദ റസ്സല്‍ (9) പാടേ നിരാശപ്പെടുത്തി. മോറിസിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. കാര്‍ത്തികിനെ സക്കറിയയുടെ കയ്യിലെത്തിച്ച് മോറിസ് വിക്കറ്റ് നേട്ടം രണ്ടാക്കി. പാറ്റ് കമ്മിന്‍സ് (10) സിക്‌സ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും മോറിസിനുതന്നെ വിക്കറ്റ് സമ്മാനിച്ചു. അവസാന പന്തില്‍ ശിവം മാവിയേയും (5) ബൗള്‍ഡാക്കി മോറിസ് പട്ടിക പൂര്‍ത്തിയാക്കി. പ്രസിദ്ധ് കൃഷണ് (0) പുറത്താവാതെ നിന്നു.
ജയ്‌സ്വാള്‍ ഇന്‍, വോഹ്‌റ ഔട്ട്
നേരത്തെ ഇരുടീമും അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റവുമായിട്ടാണ് അഞ്ചാം മത്സരത്തിനിറങ്ങിയത്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരം യശ്വസി ജയ്‌സ്വാള്‍ ഇന്ന് ഓപ്പണായെത്തും മോശം ഫോമില്‍ കളിക്കുന്ന മനന്‍ വോഹ്‌റയ്ക്ക് പകരമാണ് ജയ്‌സ്വാള്‍ എത്തുന്നത്. ശ്രേയസ് ഗോപാലിന് പകരം ജയദേവ് ഉനദ്ഘടും ടീമിലെത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവി ടീമിത്തെി.
ടീമുകള്‍
പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് കൊല്‍ക്കത്തയും രാജസ്ഥാനും. ഇരു ടീമുകളും നാല് മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഒരു ജയം മാത്രമാണ് ഇരുവര്‍ക്കും നേടാന്‍ സാധിച്ചത്. കൊല്‍ക്കത്ത ഏഴാമതും രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.