വാര്‍ണറെ കൊണ്ട് ഓണം ബമ്പര്‍ എടുപ്പിക്കണം, ഭാഗ്യം എന്നാല്‍ ഇതാണ്; ചരിത്രം ആവര്‍ത്തിക്കുമോ?
എം എസ് ധോണിയും രോഹിത് ശര്‍മ്മയും സൃഷ്‌ടിച്ച ചരിത്രം വാര്‍ണര്‍ക്ക് ആവര്‍ത്തിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.
അബുദാബി: ഐപിഎൽ പതിമൂന്നാം സീസണിൽ ഏറ്റവും കൂടുതൽ തവണ ടോസ് നേടിയ നായകനാണ് ഡേവിഡ് വാർണർ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്നേറ്റത്തിൽ ഏറ്റവും നിർണായകമായതും ടോസിലെ ഈ ഭാഗ്യമായിരുന്നു.
ഈ സീസണിൽ പതിനൊന്നാം തവണയാണ് ടോസിലെ ഭാഗ്യം ഡേവിഡ് വാർണറെ തുണച്ചത്. ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കാൻ വാർണറിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഇല്ലായിരുന്നു. ക്യാപ്റ്റന്റെ മനസ്സറിഞ്ഞ് ബൗളർമാർ പന്തെറിഞ്ഞപ്പോൾ കോലിപ്പടയ്ക്ക് തുടക്കത്തിലേ അടിതെറ്റി. ഡ്യൂ ഫാക്ടർ നിർണായകമായ മത്സരങ്ങളിൽ മിക്കപ്പോഴും ടോസിലെ ഭാഗ്യം ഹൈദരാബാദിന് അനുഗ്രഹമായി. അവസാന മൂന്ന് കളിയിലും രണ്ടാമത് ബാറ്റ് ചെയ്തായിരുന്നു ഹൈദരാബാദിന്റെ ജയം.
വില്യം'സണ്‍റൈസേഴ്സ്', കോലിയുടെ ബാംഗ്ലൂര്‍ തോറ്റ് മടങ്ങി
കൃത്യമായ ലക്ഷ്യം മുന്നിൽ കണ്ടുള്ള പോരാട്ടം ഹൈദരാബാദിനെ ക്വാളിഫയറിലുമെത്തിച്ചു. ഇതിന് മുൻപ് ചെന്നൈയുടെ ധോണിക്കും മുംബൈയുടെ രോഹിത്തിനും മാത്രമേ ഒരു സീസണിൽ 11 തവണ ടോസ് കിട്ടിയിട്ടുള്ളൂ. 2017ൽ ടോസിലെ ഭാഗ്യം കൂടെ നിന്നപ്പോൾ ഐപിഎൽ കിരീടം രോഹിത്തിനൊപ്പം മുംബൈയിലേക്ക് പോയി. ധോണി പതിനൊന്ന് തവണ ടോസ് നേടിയ 2018ൽ കിരീടം ചൈന്നൈയ്ക്കായിരുന്നു. 2020ൽ ടോസിലെ ഭാഗ്യത്തിനൊപ്പം കിരീടം ഉയർത്താനുള്ള ഭാഗ്യവും വാർണറെ തേടിയെത്തുമോയെന്ന് കാത്തിരുന്ന് കാണാം.
സീസണിലെ കണ്ടെത്തലായി ദേവ്‌ദത്ത്; മാറ്റ് കൂട്ടി ഐപിഎല്ലിലെ അപൂര്‍വ നേട്ടവും
Powered by