വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തി പൊലീസ്; മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീട്ടിലെത്തിയത്. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരിമരുന്ന് ഒന്നും കണ്ടെത്തിയില്ല. 

Police came to the house to check for drugs; Complaint that the housewife was beaten up after she prevented her son from being taken into custody

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ മകനെ തിരഞ്ഞെത്തിയ പൊലീസിന് മുന്നിൽ പ്രതിരോധം തീർത്ത വീട്ടമ്മയെ പൊലീസ് മർദിച്ചെന്ന് പരാതി. രോഗബാധിതയായ വീട്ടമ്മയെ പൊലീസ് പിടിച്ചു തള്ളിയെന്നാണ് ആരോപണം. സംഘത്തിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീട്ടിലെത്തിയത്. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരിമരുന്ന് ഒന്നും കണ്ടെത്തിയില്ല. 

തെളിവുണ്ടെന്നും മകനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഇടപെട്ട് തടയാൻ ശ്രമിച്ചത്. ഈ സമയത്ത് അമ്മയ്ക്ക് മർദനമേറ്റെന്നാണ് കുടുംബം പറയുന്നത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വടക്കൻ പറവൂർ പൊലീസ് രം​ഗത്തെത്തി. മർദനം നടന്നിട്ടില്ലെന്ന്പൊലീസ് പറയുന്നു. 

ഐപിഎൽ - കൊച്ചി ടസ്കേഴ്സ് വിവാദം; ശശി തരൂരിനും ഗാന്ധി കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ലളിത് മോദി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios