'ഐപിഎല്‍ കിരീട സാധ്യത മുംബൈക്ക്'; പ്ലേ ഓഫിന് മുമ്പ് പോരാട്ടവീര്യം കൂട്ടി ഹര്‍ദിക്കിന്‍റെ വാക്കുകള്‍
ഐപിഎല്ലില്‍ നിലവിലെ ജേതാക്കളാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമും മുംബൈയാണ്.
ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഡല്‍ഹി കാപിറ്റല്‍സിന് എതിരായ ആദ്യ ക്വാളിഫയറിന് മുമ്പാണ് പാണ്ഡ്യയുടെ പ്രതികരണം.
'സീസണില്‍ മികച്ച പ്രകടനമാണ് മുംബൈ താരങ്ങള്‍ കാഴ്‌ചവെച്ചത്. പതുക്കെ തുടങ്ങുന്ന ടീം എന്ന ശീലമുള്ളവരാണ് ഞങ്ങള്‍. എന്നാല്‍ ഈ സീസണില്‍ മികച്ച കുതിപ്പ് നടത്താനായി. ബാറ്റിംഗിലേക്ക് വന്നാല്‍ എനിക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായി. ടീം ആവശ്യപ്പെടുമ്പോള്‍ ബാറ്റിംഗിന് ഇറങ്ങുകയും മികച്ച പ്രകടനം പുറത്തെടുക്കുകയുമാണ് തന്‍റെ ജോലി. കൃത്യസമയത്ത് ശ്രദ്ധേയ പ്രകടനങ്ങളുമായി ടീമിന് എല്ലാവരും സംഭാവന ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ആഗ്രഹിക്കുന്ന മത്സരഫലം ലഭിക്കുന്നു. എന്നാല്‍ കഠിനമായ ഘട്ടമെത്തിയിരിക്കുന്നു. കപ്പുയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ എന്നും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ഐപിഎല്ലില്‍ നിലവിലെ ജേതാക്കളാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ഇതിനകം നാല് തവണ ടീം കപ്പുയര്‍ത്തി. അതേസമയം ആദ്യ ഫൈനലാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി കാപിറ്റല്‍സ് ലക്ഷ്യമിടുന്നത്. ദുബായിയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇരു ടീമുകളും മുഖാമുഖം വരുന്ന ആദ്യ ക്വാളിഫയര്‍.
ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; സര്‍പ്രൈസ് ടീമില്‍ നിന്ന് രണ്ട് വമ്പന്‍മാര്‍ പുറത്ത്
സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ച താരങ്ങളില്‍ ഒരാളാണ് ഹര്‍ദിക് പാണ്ഡ്യ. പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയക്കും നീണ്ട വിശ്രമത്തിനും ശേഷം മൈതാനത്ത് മടങ്ങിയെത്തിയ താരം ഇപ്പോള്‍ പന്തെറിയുന്നില്ല. എന്നാല്‍ മുംബൈയുടെ ഫിനിഷര്‍ റോളില്‍ നിര്‍ണായക സ്ഥാനം ഹര്‍ദിക്കിനുണ്ട്. ഈ സീസണില്‍ 12 മത്സരങ്ങളില്‍ 241 റണ്‍സ് സ്വന്തമാക്കാനായി. ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 60 റണ്‍സ്. 34.42 ശരാശരിയുള്ള പാണ്ഡ്യക്ക് 174.63 സ്‌ട്രൈക്ക് റേറ്റുണ്ട്. ഒരു അര്‍ധ സെഞ്ചുറി ഇതിനകം പിറന്നപ്പോള്‍ 20 സിക്‌സറുകള്‍ ഗാലറിയിലെത്തി.
ഐപിഎല്ലിലെ മികച്ച ആറ് യുവതാരങ്ങളുടെ പേരുമായി ഗാംഗുലി; പട്ടികയില്‍ മലയാളിപ്പെരുമ
Powered by