പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു! എന്നാല്‍ മറ്റൊരു നാഴികക്കല്ല് പിന്നിട് ചെന്നൈയുടെ 'തല'
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി 4000 റണ്‍സ് ധോണി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് റണ്‍സ് നേടിയപ്പോഴാണ് ധോണിയെ തേടി നേട്ടമെത്തിയത്. ഒന്നാകെ 28 റണ്‍സാണ് ധോണി നേടിയത്.
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യതാരമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഇന്ന് രാജസ്ഥാനെതിരെ കളിച്ചപ്പോഴാണ് ധോണിയെ തേടി നേട്ടമെത്തിയത്. എന്നാല്‍ 200ാം മത്സരത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലുകൂടി ധോണി പിന്നിട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി 4000 റണ്‍സ് ധോണി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് റണ്‍സ് നേടിയപ്പോഴാണ് ധോണിയെ തേടി നേട്ടമെത്തിയത്. ഒന്നാകെ 28 റണ്‍സാണ് ധോണി നേടിയത്.
സുരേഷ് റെയ്‌നയാണ് ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും റണ്‍സ് നേടിയിട്ടുള്ള താരം. 193 മത്സരങ്ങളില്‍ നിന്ന് 4527 റണ്‍സാണ് റെയ്‌ന നേടിയത്. മൂന്നാം സ്ഥാനത്താണ് ഫാഫ് ഡു പ്ലെസിസാണ്. 73 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഫാഫ് 2014 റണ്‍സ് നേടിയിട്ടുണ്ട്. (ഇന്നത്തെ സ്‌കോര്‍ ഉള്‍പ്പെടെ). ഐപിഎല്‍ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. ഇതിനിടെ 2016, 2017 വര്‍ഷങ്ങളില്‍ ധോണി റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടി കളിച്ചിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍
ചെന്നൈയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് ധോണി പൂനെയ്ക്ക് കളിച്ചത്. 170 മത്സരങ്ങള്‍ ധോണി ചെന്നൈയ്ക്കായി കളിച്ചു. 4022 റണ്‍സ് ചെന്നൈയ്ക്ക് വേണ്ടിയായിരുന്നു. ടീമിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും ധോണി നയിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പറും ധോണിയാണ്. ഏറ്റവും കൂടുതല്‍ ജയമങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും ധോണി തന്നെ.
ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ധോണിക്ക് പിന്നില്‍. 197 മത്സരങ്ങളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. സുരേഷ് റെയ്‌ന 193 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് നാലാം സ്ഥാനത്തുണ്ട്. 191 മത്സരങ്ങളാണ് കാര്‍ത്തിക് കളിച്ചത്.