Health Tips: അനാരോഗ്യകരമായ കുടലിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും  അനാരോഗ്യകരമായ കുടലിന്‍റെ സൂചനയാണ്. അതുപോലെപതിവായുള്ള അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, മലബന്ധം തുടങ്ങിയവയൊക്കെ  കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകളാണ്. 

Warning Signs Your Gut Is Unhealthy

ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തിന് പുറമേ പോഷകങ്ങളുടെ ആഗിരണം, മലവിസർജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യവുമായി കുടൽ  ബന്ധപ്പെട്ടിരിക്കുന്നത്.  വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും  അനാരോഗ്യകരമായ കുടലിന്‍റെ സൂചനയാണ്. 

അതുപോലെപതിവായുള്ള അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, മലബന്ധം തുടങ്ങിയവയൊക്കെ  കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകളാണ്.  രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ അനാരോഗ്യകരമായ അവസ്ഥയുമായി ബന്ധപ്പെട്ടരിക്കുന്നു. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തോന്നുന്ന അലര്‍ജിയും കുടലിന്‍റെ അനാരോഗ്യം  മോശമായതിന്‍റെ  സൂചനയാകാം. ചര്‍മ്മം പ്രശ്നങ്ങളും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉണ്ടാകാം. ചര്‍മ്മത്തിലെ ചൊറിച്ചില്‍, എപ്പോഴുമുള്ള മുഖക്കുരു, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ തുടങ്ങിയവയെ നിസാരമായി കാണേണ്ട. 

ചിലരില്‍ പഞ്ചസാരയോട് ആസക്തി തോന്നുന്നതും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ ലക്ഷണമാകാം. കുടലിന്റെ ആരോഗ്യം മോശമാകുമ്പോള്‍ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകുകയും ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യത കൂടുകയും ചെയ്യാം. കുടലിന്‍റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ ഉത്കണ്ഠയും ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാം.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.  

Also read: വിറ്റാമിന്‍ സിയുടെ കുറവ്; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios