6, 6, 6,6, 4, ഹാര്‍ദ്ദിക്കിന്‍റെ തൂക്കിയടിയില്‍ തമിഴ്നാടിനെതിരെ ബറോഡക്ക് ആവേശ ജയം
ബറോഡക്കായി പതിമൂന്നാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്തായപ്പോള്‍ ആറാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് 30 പന്തില്‍ 69 റണ്‍സടിച്ചാണ് ടീമിനെ അപ്രത്രീക്ഷിത വിജയത്തിലേക്ക് നയിച്ചത്.
ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവില്‍ തമിഴ്നാടിനെതിരെ ബറോഡക്ക് അവസാന പന്തില്‍ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ അവസാന പന്തില്‍ ബറോഡ ലക്ഷ്യത്തിലെത്തി.
ബറോഡക്കായി പതിമൂന്നാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്തായപ്പോള്‍ ആറാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് 30 പന്തില്‍ 69 റണ്‍സടിച്ചാണ് ടീമിനെ അപ്രത്രീക്ഷിത വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ 152-6 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ കണ്ട ബറോഡക്ക് അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായി പുറത്താവുമ്പോള്‍ ജയിക്കാന്‍ 9 റണ്‍സും അവസാന പന്തില്‍ 4 റണ്‍സും വേണമായിരുന്നു. രാജ് ലിംബാനിയും അതിത് ഷേത്തും ചേര്‍ന്ന് തകർത്തടിച്ചതോടെ അവസാന പന്തില്‍ ബറോഡ അവിശ്വസനീയ വിജയം പിടിച്ചെടുത്തു.
Hardik Pandya hits 6,6,6,ND,6,4,1 off Gurjapneet Singh
— OG☮️ HARDIK (@Kunfupandya33) November 27, 2024
Also hits 4,6,1W,0,6,1 off Vijay Shankar 🤯🤯🤯🤯 https://t.co/FjGgklmWT9 pic.twitter.com/T82sn9ACUT
ഐസിസി ടി20 റാങ്കിംഗ്: മൂന്നാം സ്ഥാനം നിലനിര്‍ത്തി തിലക് വര്‍മ, സഞ്ജു സാംസണും നേട്ടം
ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 2.20 കോടി നല്‍കി ടീമിലെടുത്ത ഇടം കൈയന്‍ പേസര്‍ ഗുര്‍ജപ്നീത് സിംഗിനെ ഒരോവറില്‍ നാലു സിക്സിനും ഒരു ഫോറിനും പറത്തിയ ഹാര്‍ദ്ദിക് 29 റണ്‍സ് അടിച്ചെടുത്തിരുന്നു. നേരത്തെ തമിഴ്നാടിനായി ബാറ്റ് ചെയ്ത വിജയ് ശങ്കര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒരോവറില്‍ മൂന്ന് സിക്സ് പറത്തിയതിന്‍റെ മധുരപ്രതികാരം കൂടിയായി പാണ്ഡ്യയുടെ വെടിക്കെട്ട്. അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ റണ്ണൗട്ടാക്കിയത് പക്ഷെ വിജയ് ശങ്കറായിരുന്നു.
Vijay Shankar hits 6, 6, 1, 6 off Hardik Pandya in Syed Mushtaq Ali 🤯pic.twitter.com/E1vTndj25T
— GBB Cricket (@gbb_cricket) November 27, 2024
നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനായി എന്‍ ജഗദീഷൻ 32 പന്തില്‍ 57 റണ്‍സടിച്ചപ്പോള്‍ അഞ്ചാമനായി ക്രീസിലിറങ്ങിയ വിജയ് ശങ്കര്‍ 22 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഷാരൂഖ് ഖാന്‍ 25 പന്തില്‍ 39 റണ്‍സടിച്ചു. ബറോഡക്കായി മൂന്നോവര്‍ പന്തെറിഞ്ഞ ഹാര്‍ദ്ദിക് നാലോവറില്‍ 44 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക