പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ പഞ്ചാബ്; ഒന്നാംസ്ഥാനം ഉറപ്പിച്ചു നിര്‍ത്താന്‍ ഡല്‍ഹി കാപിറ്റല്‍സ്

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ടീമാണ് കെ എല്‍ രാഹുല്‍ നയിക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. അവസാന നാലിലെത്താന്‍ പഞ്ചാബിന്‍ ഇനിയുള്ള മത്സരങ്ങള്‍ മുഴുവന്‍ ജയിച്ചേ തീരൂ. 

 

IPL 2020 Delhi Capitals takes Kings Eleven Punjab today

ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബ് ഇന്നിറങ്ങുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി കാപിറ്റല്‍സാണ്  എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ടീമാണ് കെ എല്‍ രാഹുല്‍ നയിക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. അവസാന നാലിലെത്താന്‍ പഞ്ചാബിന്‍ ഇനിയുള്ള മത്സരങ്ങള്‍ മുഴുവന്‍ ജയിച്ചേ തീരൂ. 

ഋഷഭ് പന്തിന്റെ പരിക്കാണ് ഡല്‍ഹിയെ അലട്ടുന്ന പ്രധാന ഘടനം. പകരമെത്തിയ അജിന്‍ക്യ രഹാനെയ്ക്ക് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആയിട്ടില്ല. രഹാനെയ്ക്ക് ഇന്ന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം. പരിക്ക് മാറിയ പന്ത് ഇന്ന് തിരിച്ചെത്തിയേക്കും.
ഇതുവരെ 25 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 തവണ പഞ്ചാബ് വിജയിച്ചപ്പോള്‍ 11 തവണ ഡല്‍ഹിയും വിജയിച്ചു. എന്നാല്‍ ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കായിരുന്നു. ഇതിന്റെ ആത്മവിശ്വാസം ഡല്‍ഹിക്കുണ്ട്.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കിംഗ്‌സ് ഇവലന്‍. അതുകൊണ്ടുതന്നെ അനായാസം തോല്‍പ്പിക്കാന്‍ ഡല്‍ഹിക്ക് സാധിക്കില്ല.

സാധ്യത ഇലവന്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്്ല്‍, നിക്കോളാസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, എം അശ്വിന്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ഋഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, തുഷാര്‍ ദേശ്പാണ്ഡെ, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.

Latest Videos
Follow Us:
Download App:
  • android
  • ios