'തല'പ്പടയെ വീണ്ടും തല്ലിയോടിക്കുമോ സഞ്ജു? ജീവന്‍മരണ പോരാട്ടത്തിന് രാജസ്ഥാനും ചെന്നൈയും

ധോണിയുടെ ചെന്നൈ, സ‍ഞ്ജുവിന്‍റെ രാജസ്ഥാന്‍. മുന്‍ ചാംപ്യന്മാരില്‍ പുറത്തുപോവുക ഏത് ടീമാകും?

IPL 2020 CSK vs RR Preview and Probable XI

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഇന്ന് ജീവന്മരണപോരാട്ടം. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. 

ധോണിയുടെ ചെന്നൈ, സ‍ഞ്ജുവിന്‍റെ രാജസ്ഥാന്‍. മുന്‍ ചാംപ്യന്മാരില്‍ പുറത്തുപോവുക ഏത് ടീമാകും? അവസാന ഓവറുകളിലെ പിഴവുകളിലേറ്റ തോൽവിക്ക് പിന്നാലെ 10-ാം മത്സരത്തിനിറങ്ങുമ്പോള്‍ സൂപ്പര്‍ കിംഗ്സിനും റോയൽസിനും മൂന്ന് ജയം മാത്രം. പവര്‍പ്ലേയിലെ വിക്കറ്റുവീഴ്‌ചയും മധ്യഓവറുകളിലെ മെല്ലപ്പോക്കും ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങിക്കൂട്ടുന്നതും ഫീൽഡര്‍മാരുടെ അലസതയും അടക്കം ഇരുടീമിനും സമാനമായ പ്രശ്നങ്ങള്‍. 

ടീം ഘടനയിലും ബാറ്റിംഗ് ക്രമത്തിലും വ്യക്തതയില്ല. ഡ്വെയിന്‍ ബ്രാവോയ്‌ക്ക് പരിക്കേറ്റത് ഇമ്രന്‍ താഹിറിനോ മിച്ചൽ സാന്‍റ്നറിനോ സീസണിലാദ്യമായി വഴിതുറക്കുമോയെന്നതിലാണ് ചെന്നൈ നിരയിലെ ആകാംക്ഷ. വാട്സണും റായുഡുവും സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുമെന്നും ധോണി ഫിനിഷറായി ഉയരുമെന്നും ചെന്നൈ ആരാധകര്‍ പ്രതീക്ഷിക്കും.

'എക്കാലത്തെയും മികച്ച മത്സരം', മുംബൈ- പഞ്ചാബ് സൂപ്പര്‍ ഓവര്‍ 2.0യെ വാഴ്‌ത്തിപ്പാടി ഇതിഹാസങ്ങള്‍

പവര്‍പ്ലേയിൽ മികച്ച റെക്കോര്‍ഡുളള ജോസ് ബട്‍‍ലര്‍ ഓപ്പണിംഗിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സീസണില്‍ രാജസ്ഥാന്‍റെ ടോപ്‌സ്‌കോറര്‍ ഇപ്പോഴും സ‍ഞ്ജു സാംസണെങ്കിലും അവസാന ഏഴ് ഇന്നിംഗ്സില്‍ നേടിയത് 77 റൺസ് മാത്രം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപനം അടുത്തിരിക്കെ ക്രീസില്‍ കൂടുതൽ സമയം ചെലവഴിക്കാന്‍ സഞ്ജു ശ്രമിച്ചേ മതിയാകൂ. 

ഷാര്‍ജയിൽ ഇരുടീമുകളും മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ സഞ്ജുവിന്‍റെ മികവില്‍ രാജസ്ഥാനാണ് ജയിച്ചത്. 32 പന്തില്‍ 9 സിക്‌സുകള്‍ സഹിതം 74 റണ്‍സെടുത്ത സഞ്ജുവായിരുന്നു അന്ന് കളിയിലെ താരം. 

പഞ്ചാബും മുംബൈയും ഇന്നലെ കാട്ടിയതെന്ത്? മത്സരം സൂപ്പര്‍ ഓവര്‍ 2.0യില്‍ എത്തിയത് ഇങ്ങനെ

Powered by

IPL 2020 CSK vs RR Preview and Probable XI

Latest Videos
Follow Us:
Download App:
  • android
  • ios