മലിംഗയുടെ തിരിച്ചുവരവ്; സ്റ്റാര്‍ പേസര്‍ കളിക്കാനിടയില്ല; മുംബൈ- ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍

ബാംഗ്ലൂര്‍ വിരാട് കോലിയുടെയും എബിഡിയുടെയും ബാറ്റിംഗ് കരുത്തില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ ലസിത് മലിംഗയുടെ തിരിച്ചുവരവാണ് മുംബൈയെ കരുത്തരാക്കുന്നത്. 

RCB vs MI Predicted Playing XI

ബെംഗളൂരു: ഐപിഎല്ലില്‍ ആദ്യ ജയത്തിനായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഇറങ്ങുന്നത്. ബാംഗ്ലൂര്‍ വിരാട് കോലിയുടെയും എബിഡിയുടെയും ബാറ്റിംഗ് കരുത്തില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ ലസിത് മലിംഗയുടെ തിരിച്ചുവരവാണ് മുംബൈയെ കരുത്തരാക്കുന്നത്. എന്നാല്‍ മത്സരത്തിന് മുന്‍പ് ആശങ്ക നല്‍കുന്ന ഒരു സൂചനയും മുംബൈ ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നുണ്ട്.

RCB vs MI Predicted Playing XI

പരിക്ക് മാറിയെങ്കിലും ജസ്‌പ്രീത് ബുംറ ഇന്ന് കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ബുംറ കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അനുമതി ലഭിച്ച സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ ഇന്ന് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവ്‌രാജ് സിംഗിന്‍റെ പ്രകടനത്തിലാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ്മ, ക്വിന്‍റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, യുവ്‌രാജ് സിംഗ്, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, മിച്ചല്‍ മക്‌ലെനാഗന്‍, റാസിഖ് സലാം, മായങ്ക് മാര്‍ക്കാണ്ഡെ, ലസിത് മലിംഗ

RCB vs MI Predicted Playing XI

റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയുടെയും എ ബി ഡിവിലിയേഴ്‌സിന്‍റെയും ബാറ്റുകളെയാണ്. ചെന്നൈയ്ക്കെതിരെ ഇരുവരും തുടക്കത്തിലെ വീണപ്പോള്‍ സ്‌കോര്‍ 70ല്‍ ഒതുങ്ങി. ബൗളര്‍മാര്‍ പൊരുതിനോക്കിയത് കോലിക്ക് ആശ്വാസമാണ്. ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ആശ്രയിച്ച് മുന്നേറാനാണ് ബാംഗ്ലൂരിന്‍റ തീരുമാനം. ഹെറ്റ്മയര്‍ അടക്കമുള്ളവര്‍ ഫോമിലെത്തുകയും പ്രധാനം.

റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍

വിരാട് കോലി, പാര്‍ത്ഥീവ് പട്ടേല്‍, മൊയിന്‍ അലി, എബി ഡിവിലിയേഴ്‌സ്, ഷിമ്രോന്‍ ഹെറ്റ്മയര്‍, ശിവം ഡുബെ, ടിം സൗത്തി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, നവ്‌ദീപ് സെയ്‌നി 

Latest Videos
Follow Us:
Download App:
  • android
  • ios