മലിംഗയുടെ നോ ബോള്‍ അംപയര്‍ കണ്ടില്ല; ഐപിഎല്ലില്‍ പുതിയ വിവാദം
മുംബൈയ്ക്കെതിരെ ലസിത് മലിംഗയുടെ അവസാന പന്തിൽ ഏഴ് റൺസായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. മലിംഗയുടെ പന്തിൽ ശിവം ദുബെയ്ക്ക് റൺസെടുക്കാനായില്ല.
ബംഗലൂരു: വിവാദങ്ങൾ വിട്ടൊഴിയാതെ ഐ പി എല്ലിന്‍റെ പന്ത്രണ്ടാം സീസൺ. ആർ അശ്വിന്‍റെ മങ്കാഡിംഗിന് പിന്നാലെ അവസാന പന്തിൽ നോബോൾ അംപയർ കാണിതിരുന്നതാണ് പുതിയ വിവാദം. ഇതിനെതിരെ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തുകയും ചെയ്തു.
മുംബൈയ്ക്കെതിരെ ലസിത് മലിംഗയുടെ അവസാന പന്തിൽ ഏഴ് റൺസായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. മലിംഗയുടെ പന്തിൽ ശിവം ദുബെയ്ക്ക് റൺസെടുക്കാനായില്ല.
പക്ഷേ, വീഡിയോ റീപ്ലേയിൽ മലിംഗയുടെ പന്ത് നോബോളാണെന്ന് വ്യക്തമായി. അംപയർ നോബോൾ വിളിച്ചിരുന്നെങ്കിൽ ബാംഗ്ലൂരിന് ഒരു റൺസും ഫ്രീഹിറ്റും കിട്ടുമായിരുന്നു. അംപയറിംഗ് പിഴവിനെതിരെ താരങ്ങളും മുന്‍കാല താരങ്ങളും നിശിത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്ന കാലത്ത് ഇത്തരത്തിലുള്ള നോ ബോളുകള്‍ കാണാതെ പോകരുതെന്ന് കെവിന്‍ പീറ്റേഴ്സണ്‍ അടക്കമുള്ള താരങ്ങള്‍ പറഞ്ഞു.