ഐപിഎല്‍: ഇന്ന് രണ്ട് മത്സരങ്ങള്‍, എല്ലാ കണ്ണുകളും ഡേവിഡ് വാര്‍ണറില്‍

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സിനേയും നേരിടും.

David Warner is ready to hit for SRH in IPL

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സിനേയും നേരിടും. മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. നൈറ്റ് റൈഡേഴ്‌സില്‍ സന്ദീപ് വാര്യരും സണ്‍റൈസേഴ്‌സില്‍ ബേസില്‍ തമ്പിയുമാണ് മലയാളി സാന്നിധ്യം.

കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ സണ്‍റൈസേഴ്‌സിനോട് പരാജയപ്പെട്ടാണ് നൈറ്റ് റൈഡേഴ്‌സ് പുറത്തായത്. വിലക്കിന് ശേഷം ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സിലേക്ക് തിരിച്ചെത്തുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ലോകകപ്പ് ടീമില്‍ തിരിച്ചെത്താന്‍ വാര്‍ണര്‍ക്ക് ഐ പി എല്‍ സീസണ്‍ നിര്‍ണായകമാണ്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്‌സിനെ നയിക്കുന്നത്. ദിനേശ് കാര്‍ത്തികാണ് നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍. 

മൂന്ന് തവണ ചാംപ്യന്മാരായ മുംബൈയെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയെ പരിശീലിപ്പിക്കുന്നത് മുംബൈയുടെ മുന്‍കോച്ച് റിക്കി പോണ്ടിംഗാണ്. ക്യാപ്റ്റനൊപ്പം ശിഖര്‍ ധവാന്‍, കോളിന്‍ മണ്‍റോ, ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരിലാണ് ഡല്‍ഹിയുടെ ബാറ്റിംഗ് പ്രതീക്ഷ. രോഹിത് ശര്‍മ്മ, യുവരാജ് സിംഗ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡി കോക്ക്, ജസ്പ്രീത് ബുംറ, പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവരടങ്ങുന്ന മുംബൈയും ശക്തരാണ്.

Latest Videos
Follow Us:
Download App:
  • android
  • ios