സര്‍പ്രൈസ് നീക്കവുമായി കൊല്‍ക്കത്ത, 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യർക്ക് പകരം നായകനാകുക മറ്റൊരു താരം

ഐപിഎല്‍ താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ക്യാപ്റ്റനാക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകൾ.

Not Venkatesh Iyer, Kolkata Knight Riders Set To Appoint Ajinkya Rahane As New Captain

കൊല്‍ക്കത്ത: ഐപിഎല്ലില്‍ നായകന്‍റെ കാര്യത്തില്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനമെടുത്തുവെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ക്യാപ്റ്റനാക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളെങ്കിലും പുതിയ സൂചനകള്‍ അനുസരിച്ച് ഒന്നര കോടിക്ക് സ്വന്തമാക്കിയ അജിങ്ക്യാ രഹാനെയാകും കൊല്‍ക്കത്ത നായകനാകുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രഹാനെയെ നായകനാക്കുന്ന കാര്യത്തില്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് 90 ശതമാനവും തീരുമാനമെടുത്തുവെന്നാണ് കൊല്‍ക്കത്ത ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുംബൈയുടെ രഞ്ജി ടീം നീയകനായ രഹാനെയെ അവസാന റൗണ്ട് ലേലത്തിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ തഴഞ്ഞ രഹാനെയെ അവസാന റൗണ്ടില്‍ താരങ്ങളെ തികയ്ക്കാനായാണ് കൊല്‍ക്കത്ത സ്വന്തമാക്കിയതെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈ നായകന്‍ കൂടിയായ രഹാനെയുടെ പരിചയസമ്പത്തിലും നായകമികവിലും വിശ്വാസമര്‍പ്പിക്കാനാണ് ടീമിന്‍റെ ഇപ്പോഴത്തെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

'അവൻ ലേലത്തിനുണ്ടായിരുന്നെങ്കിൽ 520 കോടിക്ക് പോലും കിട്ടുമായിരുന്നല്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

കഴിഞ്ഞ സീസണ്‍ വരെ മുംബൈ ടി20 ടീമിന്‍റെ നായകനായിരുന്നു രഹാനെ. ഈ സീസണില്‍ ശ്രേയസ് അയ്യരാണ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കുന്നത്. ലേലത്തിന് മുമ്പ് കൊല്‍ക്കത്ത വിട്ട ശ്രേയസ് അയ്യര്‍ക്ക് പകരമാണ് രഹാനെയെ കൊല്‍ക്കത്ത നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നതും യാദൃശ്ചികതയാണ്. 2022ല്‍ കൊല്‍ക്കത്ത കുപ്പായത്തില്‍ കളിച്ച രഹാനെയെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീം ഒഴിവാക്കിയിരുന്നു. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ രഹാനെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ ടീമിലും തിരിച്ചെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതോടെ ചെന്നെ രഹാനെയെ ഒഴിവാക്കുകയായിരുന്നു.

അണ്ടര്‍ 19 ഏഷ്യാ കപ്പ്: ക്യാപ്റ്റന്‍ മുഹമ്മദ് അമാന് സെഞ്ചുറി, ജപ്പാനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോര്‍

ഐപിഎല്ലില്‍ 2018ലും 2019ലും രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു രഹാനെ. രണ്ട് സീസണുകളിലായി രഹാനെക്ക് കീഴില്‍ കളിച്ച 24 മത്സരങ്ങളില്‍ ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. നാലു വര്‍ഷമായി ടീമിനൊപ്പമുള്ള വിശ്വസ്തനായ വെങ്കടേഷ് അയ്യരെ തഴഞ്ഞ് രഹാനെയെ നായകനാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമെന്നാണ് ആരാധകരും പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios