Asianet News MalayalamAsianet News Malayalam

സ്നേഹത്തോടെ ഭാര്യ നൽകിയിരുന്ന കോഫിയിൽ വിഷം, സംശയം തോന്നി ഭർത്താവ് സിസിടിവി വെച്ചു, സത്യമറിഞ്ഞ് ഞെട്ടി !

നേവൽ ബേസിലേക്ക് തിരിച്ച് പോകുന്നത് വരെ ജോണ്‍സണ്‍ ഭാര്യ നല്‍കിയിരുന്ന കോഫി കുടിക്കുന്നതായി അഭിനയിച്ചു. വീട്ടിൽ വിവധ സ്ഥലത്ത് ഒളിക്യാമറകള്‍ സ്ഥാപിച്ച് ഈ കാലയളവിൽ തെളിവുകള്‍ ശേഖരിച്ചു.

wife arrested after she attempted to kill husband by poisoning his coffee in united states vkv
Author
First Published Aug 7, 2023, 5:18 PM IST | Last Updated Aug 7, 2023, 5:18 PM IST

വാഷിംങ്ടൺ: മാസങ്ങളോളം കാപ്പിയിൽ വിഷം കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുഎസ് യുവതി അറസ്റ്റിൽ. യുഎസ് വ്യോമസേനാംഗമായ ഭർത്താവ് ജോണ്‍സനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് മെലഡി ഫെലിക്കാനോ എന്ന യുവതിയെ ആണ് അരിസോണ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് ഭാര്യ സ്നേഹത്തോടെ നൽകിയിരുന്ന കോഫിയിൽ നിന്നും ദുർഗന്ധം ഉണ്ടായതോടെ ഭർത്താവ് ജോൺസന് തോന്നിയ സംശയമാണ് കൊലപാതക ശ്രമം പൊളിച്ചത്. വീട്ടിലെ സിസിടിവി പരിശോധിച്ചതിൽ ഭാര്യയുടെ പെരുമാറ്റത്തിൽ ജോൺസന് അസ്വഭാവികത തോന്നി. ഇതോടെ ഭർത്താവ് അടുക്കളയിലും സിസിടിവി വെച്ചു.

തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭർത്താവ് തന്നെ കൊലപ്പെടുത്താനായി ഭാര്യ കോഫിയില്‍ വിഷം കലർത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആണ് സംഭവം. ഭാര്യ എന്തോ പദാർത്ഥം കോഫിയിൽ ചേർക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ജോണ്‍സണ്‍ കോഫി രാസ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കോഫിയിൽ ഉയർന്ന അളവിൽ ക്ലോറിൻ ഉണ്ടെന്ന് കണ്ടെത്തിയതായി കോടതി രേഖകള്‍ പറയുന്നു.

നേവൽ ബേസിലേക്ക് തിരിച്ച് പോകുന്നത് വരെ ജോണ്‍സണ്‍ ഭാര്യ നല്‍കിയിരുന്ന കോഫി കുടിക്കുന്നതായി അഭിനയിച്ചു. വീട്ടിൽ വിവധ സ്ഥലത്ത് ഒളിക്യാമറകള്‍ സ്ഥാപിച്ച് ഈ കാലയളവിൽ തെളിവുകള്‍ ശേഖരിച്ചു. ഒടുവിൽ കൊലപാതകശ്രമം ആരോപിച്ച് ഭാര്യക്കെതിരെ പരാതി നൽകുകയായിരുന്നു. മരണ ആനുകൂല്യം ലഭിക്കാനാണ് ഭാര്യ ഭർത്താവ് റോബി ജോണ്‍സനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹമോചത്തിന്‍റെ വക്കിലെത്തിയിരുന്ന ഇരുവർക്കും ഒരു കുട്ടിയുണ്ട്. അതേസമയം താൻ കുറ്റക്കാരിയല്ലെന്ന് വ്യക്തമാക്കി  മെലഡി ഫെലിക്കാനോ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Read More :  കുട്ടികൾക്ക് ദിവസം ഒരു മണിക്കൂർ മാത്രം ഇന്‍റർനെറ്റ്, 'മൈനർ മോഡ്'; മൊബൈൽ വൻ അപകടം, തീരുമാനമെടുത്ത് ഈ രാജ്യം

Latest Videos
Follow Us:
Download App:
  • android
  • ios