Asianet News MalayalamAsianet News Malayalam

വെടിക്കെട്ടുമായി അഭിഷേകും പ്രഭ്സിമ്രാനും; എമേർജിംഗ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ പാകിസ്ഥാൻ എക്കെതിരെ ഇന്ത്യഎക്ക് മികച്ച സ്കോര്‍.

ACC Mens T20 Emerging Teams Asia Cup 2024 India A vs Pakistan A Live Updates
Author
First Published Oct 19, 2024, 8:56 PM IST | Last Updated Oct 19, 2024, 10:11 PM IST

ദുബായ്: ഏമേര്‍ജിംഗ് ഏഷ്യാകപ്പില്‍ ഇന്ത്യ എക്കെതിരെ പാകിസ്ഥാൻ എക്ക് 184 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിംഗ്, നെഹാല്‍ വധേര എന്നിവരും ഇന്ത്യക്കായി തിളങ്ങി.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും പ്രഭ്‌സിമ്രാന്‍ സിംഗും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 68 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ 22 പന്തില്‍ 35 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ മടക്കി സൂഫിയാന്‍ മുഖീം പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. തൊട്ട് പിന്നാലെ പ്രഭ്‌സിമ്രാനെ(19 പന്തില്‍ 36) അറാഫത്ത് മിന്‍ഹാസ് വീഴ്ത്തി. ക്യാപ്റ്റന്‍ തിലക് വര്‍മയും നെഹാല്‍ വധേരയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി.പതിനാലാം ഓവറില്‍ സ്കോര്‍ 113ല്‍ നില്‍ക്കെ നെഹാല്‍ വധേര(22 പന്തില്‍ 25) വീണു. സൂഫിയാന്‍ മുഖീമിന് തന്നെയായിരുന്നു വിക്കറ്റ്.പിന്നാലെ ആയുഷ് ബദോനിയും(2) നിരാശപ്പെടുത്തി മടങ്ങി.

ഇന്ത്യക്ക് പ്രതീക്ഷ, ന്യൂസിലൻഡിന് ചങ്കിടിപ്പ്, ബെംഗളൂരുവിൽ അഞ്ചാം ദിനം മഴയുടെ കളിയോ?; കാലാവസ്ഥാ റിപ്പോര്‍ട്ട്

എന്നാല്‍ ഒരറ്റത്ത് ഉറച്ചു നിന്ന തിലക് വര്‍മ ഇന്ത്യയെ 150 കടത്തി. പത്തൊമ്പതാം ഓവറില്‍ തിലക് വര്‍മ(35 പന്തില്‍ 44) പുറത്തായെങ്കിലും  രമണ്‍ദീപ് സിംഗും(11 പന്തില്‍ 17), നിഷാന്ത് സന്ധുവും(3 പന്തില്‍ 6), റാസിക് ദര്‍ സലാമും(1 പന്തില്‍ 6*) ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios