Asianet News MalayalamAsianet News Malayalam

'തലയിൽ വെടിയേറ്റു, കൈ തകർന്നു', ഹമാസ് തലവന്റെ മരണകാരണം വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഷെൽ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റിരുന്ന യഹിയ സിന്‍വറിന്റെ മരണകാരണമായത് തലയിലേറ്റ വെടിയെന്ന് പോസ്റ്റ്മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ

Gunshot head killed Hamas leader Yahya Sinwar postmortem report
Author
First Published Oct 19, 2024, 11:50 AM IST | Last Updated Oct 19, 2024, 11:52 AM IST

ടെൽ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി. യഹിയ സിന്‍വറിന്റെ പോസ്റ്റ്മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോടാണ് ഇക്കാര്യം വിശദമാക്കിയത്. നേരത്തെ തന്നെ ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ച പരിക്കേറ്റ നിലയിലായിരുന്നു  യഹിയ സിന്‍വര്‍ ഉണ്ടായിരുന്നത്. ഇതിൽ  യഹിയ സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു സിൻവറിന്റെ തലയ്ക്ക്  വെടിയേറ്റത്. 

മിസൈൽ ആക്രമണത്തിൽ സിൻവറിന്റെ വലത് കൈത്തണ്ടയിൽ പരിക്കേറ്റിരുന്നു ഇടത് കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലും ആയിരുന്നു. ഇവയിൽ നിന്ന് പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചതെന്നും ഇദ്ദേഹം വിശദമാക്കുന്നു. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച വിരലിൽ നിന്നാണ് സിൻവാറിന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയത്. നേരത്തെ സിൻവാർ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎൻഎ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണെന്നാണ് ഉറപ്പിച്ചതെന്നും ഡോ. ചെൻ കുഗേൽ വിശദമാക്കുന്നത്. 

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ നടന്ന ഇസ്രയേൽ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. നേരത്തെ ഹമാസ് മേധാവി യഹിയ സിൻവാറിൻ്റെ അവസാന നിമിഷങ്ങൾ ഇസ്രായേൽ പുറത്ത് വിട്ടിരുന്നു. ഡ്രോൺ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടത്. തകർന്ന വീടിനുള്ളിൽ, ഒരു കട്ടിലിൽ സിൻവാർ ഇരിക്കുന്നതും അവസാന നിമിഷങ്ങളിലെ പ്രതിരോധമെന്നോണം ഡ്രോണിലേക്ക് ഒരു വസ്തു എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഒക്‌ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് ഉത്തരവാദിയായ യഹ്‌യ സിൻവാറിനെ ഐഡിഎഫ് (ഇസ്രായേൽ മിലിട്ടറി) സൈനികർ ഇല്ലാതാക്കിയെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രസ്താവനയിൽ വിശദമാക്കിയത്. സിൻവാറിന്റെ വധം ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ലെങ്കിലും, അവസാനത്തിൻ്റെ തുടക്കമാണെന്നും ഹമാസിനെ തകർക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. ഒക്‌ടോബർ ഏഴി്ന് നടന്ന ആക്രമണത്തിൽ 1,206 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ പതിനായിരങ്ങളാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios