ഇന്ത്യയ്ക്ക് ശാസ്ത്ര മേഖലയിൽ അഭിമാന നേട്ടം ; നേച്ചര്‍ ഇന്‍ഡക്സ് പട്ടികയിൽ ഇടം നേടി കൊൽക്കത്ത
ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയെ എടുത്തു കാട്ടുന്ന നേട്ടമാണിത്. എഡിൻബർഗ്, ഹെൽസിങ്കി, ജനീവ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളെ മറികടന്നാണ് കൊൽക്കത്ത ഈ നേട്ടം കരസ്ഥമാക്കിയത്.
ദില്ലി : ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടമായി കൊല്‍ക്കത്ത നഗരം. ആഗോള നേച്ചര്‍ ഇന്‍ഡക്സ് 2024 പട്ടികയില്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ മുന്‍നിരയില്‍ കൊല്‍ക്കത്തയും. ആഗോള തലത്തില്‍ 200 ശാസ്ത്ര നഗരങ്ങളില്‍ 84-ാം സ്ഥാനത്താണ് കൊല്‍ക്കത്ത.
പ്രമുഖ ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് നേച്ചർ ഇൻഡക്സ് നഗരങ്ങളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ കൊൽത്ത നഗരമാണ് മുന്നിൽ. ഓരോ നഗരത്തിന്റെയും "ഷെയർ" ഉയർന്ന സ്വാധീനമുള്ള പ്രസിദ്ധീകരണങ്ങളെയും അതേസമയം "എണ്ണം" സംഭാവന ചെയ്ത ലേഖനങ്ങളുടെ ആകെ എണ്ണത്തെയും സൂചിപ്പിക്കുന്നു.
ഇന്ത്യൻ നഗരങ്ങളിൽ കൊൽക്കത്ത മെട്രോപൊളിറ്റൻ ഏരിയ (എംഎ) 183.40 ഷെയറോടെ 398 എണ്ണവുമായി മുന്നിട്ടുനിൽക്കുന്നു. ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള ഗവേഷണ വിഹിതത്തിൽ 12.5% ആണെന്നാണ് കണക്ക്. ബെംഗളൂരു (ആഗോളതലത്തിൽ 85), മുംബൈ എംഎ (98), ഡൽഹി എൻസിആർ (124), ഹൈദരാബാദ് എംഎ (184) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു നഗരങ്ങൾ.
എഡിൻബർഗ്, ഹെൽസിങ്കി, ജനീവ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളെ മറികടന്നാണ് കൊൽക്കത്ത ഈ നേട്ടം കരസ്ഥമാക്കിയത്. ആഗോളതലത്തിൽ ബെയ്ജിംഗ് ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള ന്യൂയോർക്കിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഷാങ്ഹായ് രണ്ടാം സ്ഥാനത്തെത്തി.
ഐക്യുവില്‍ ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിംഗിനെയും കടത്തിവെട്ടി 10 വയസുകാരനായ ഇന്ത്യന്‍ വംശജന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം