Asianet News MalayalamAsianet News Malayalam

'ഭൂതകാലത്തെ അറിയുക... ഭാവിയിലേക്ക് തയ്യാറാവുക', മാരുതിന് തുടക്കം! പാങ്കാളിയാകാൻ വിമുക്ത ഭടൻമാരോട് വ്യോമസേന

ഭാരതീയ വ്യോമസേനയുടെ മാരുത് പദ്ധതിക്ക് തുടക്കം : ഭൂതകാലത്തെ അറിയുക.... ഭാവിയിലേക്ക് തയ്യാറാകുക 

Indian Air Force s Marut Project Launched ppp
Author
First Published Jan 8, 2024, 4:57 PM IST | Last Updated Jan 8, 2024, 5:40 PM IST

ദില്ലി: ഇന്ത്യൻ വ്യോമസേനയുടം മാരുത് പദ്ധതിക്ക് തുടക്കമായി. വ്യോമസേന അതിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ചരിത്രം സംരക്ഷിക്കുന്നതിനായി അതിന്റെ റെക്കോർഡുകൾ ശേഖരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതുമാണ് പുതിയ പദ്ധതി. ആദ്യത്തെ തദ്ദേശീയ ജെറ്റ് ഫൈറ്ററായ എച്ച്എഎൽ എച്ച്എഫ്-24 മാരുതിന് സ്മരണാ‍ര്‍ത്ഥമാണ് ഈ പ്രോജക്റ്റിന് "പ്രോജക്റ്റ് മരുത്" എന്ന് പേര് നൽകിയിരിക്കുന്നത്.

വ്യോമസേനയുടെ ചരിത്രരേഖകൾ സംയോജിപ്പിക്കാനും ഡിജിറ്റലൈസ് ചെയ്ത്  സൂക്ഷിക്കാനും, ഗവേഷണത്തിനും പഠനത്തിനും അവ ആക്‌സസ് ചെയ്യുക എന്നതും, രാജ്യത്തുടനീളം ചിതറിക്കിടക്കുന്ന ചരിത്രമൂല്യമുള്ള അപൂർവ രേഖകൾ കണ്ടെത്തുക എന്നതും  ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 

വ്യോമസേന അതിന്റെ ഹിസ്റ്ററി സെല്ലിലുള്ള എല്ലാ രേഖകളും ആർക്കൈവ് ചെയ്തിട്ടുണ്ട്, അവയിൽ തരംതിരിക്കപ്പെട്ട ഫയലുകൾ, ഫോട്ടോഗ്രാഫുകൾ, മിഷൻ റിപ്പോർട്ടുകൾ, പ്രവർത്തന പഠനങ്ങൾ മുതലായവ ഉൾപ്പെടുന്നു. എണ്ണമറ്റ ക്ലോസ്ഡ് ഫയലുകൾ, ചിലത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടം മുതലുള്ളവയും സംരക്ഷണത്തിനായി തിരിച്ചറിഞ്ഞിട്ടുണ്ട്. 

വളരെ പഴയ ചില ഫോട്ടോകളുടെ കാര്യവും ഇതുതന്നെ. പ്രമാണങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുകയും കൂടാതെ വ്യോമസേനാ ഉദ്യോഗസ്ഥർ, വ്യോമസേനാ വിദഗ്ദർ, അക്കാദമിക് വിദഗ്ധർ, സിവിലിയൻ സൈനിക ചരിത്രകാരന്മാർ എന്നിവരുടെ ഗവേഷണ/റഫറൻസിനായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് രേഖകൾ സ്കാൻ ചെയ്ത് സൂക്ഷിക്കുന്നത്.

വിവരങ്ങളുടെ ഈ ശേഖരം മെച്ചപ്പെടുത്തുന്നതിന്, വ്യക്തിപരമായ ഓർമ്മകൾ, ഫോട്ടോഗ്രാഫുകൾ, ലോഗ് ബുക്കുകൾ തുടങ്ങിയവ പങ്കുവെച്ച് ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് എല്ലാ വിമുക്തഭടന്മാരോടും വ്യോമസേന അഭ്യർത്ഥിക്കുന്നു. ഈ ചരിത്ര രേഖകൾ അടുത്തുള്ള വ്യോമസേനാ കേന്ദ്രത്തിൽ കൊടുക്കുകയോ projectmarut@gmail.com എന്ന ഇമെയിൽ വിലാസത്തിൽ  അയ്ക്കുകയോ ചെയ്യാം.

ലോകകപ്പ് ഫൈനലിന് മുമ്പ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ എയർ ഷോ, റിഹേഴ്സൽ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios