മദ്രസ ബോര്‍ഡുകൾ നിർത്തലാക്കണം, സംസ്ഥാനങ്ങൾ സഹായം നൽകരുത്; നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

മദ്രസ ബോര്‍ഡുകൾക്ക് കീഴിലുള്ള ദര്‍സുകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, ഇത്തരം മദ്രസകൾക്കും ബോര്‍ഡിനും നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

National Child rights commission advises states to shut down madrasa, stop funding

ദില്ലി: രാജ്യത്തെ മദ്രസ ബോർഡുകൾ നി‍ര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശ. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചു. മദ്രസകൾക്ക് സഹായം നല്കുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞെന്നും ബാലാവകാശ കമ്മീഷൻ ആരോപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.  

മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ 71 പേജുള്ള റിപ്പോർട്ടാണ് തയ്യാറാക്കിയത്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വെള്ളിയാഴ്ച അയച്ച കത്തിലാണ് മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുൾപ്പടെയുള്ള നിർദ്ദേശമുള്ളത്. ഇസ്ലാമിക ആധിപത്യം ആണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങൾക്ക് എതിരാണ്. ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണ്. മദ്രസകളിലെ പുസ്തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കം ഉണ്ട്. പരിശീലനം കിട്ടാത്ത അദ്ധ്യാപകരാണ് മദ്രസകളിലുള്ളത്. 

യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങൾ മദ്രസകൾ ലംഘിക്കുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്ലിം ഇതര കുട്ടികളെയും മദ്രസകളിൽ നിന്ന് ഉടൻ മാറ്റണമെന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു. മുസ്ലിം കുട്ടികൾക്ക് മറ്റു സ്കൂളുകളിൽ  നിന്ന് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നു എന്ന് ഉറപ്പാക്കണം. ചട്ടം പാലിക്കാത്ത എല്ലാ മദ്രസകളുടെയും അംഗീകാരം റദ്ദാക്കണം, മദ്രസ ബോർഡുകൾക്കുള്ള ധനസഹായം നിറുത്തണമെന്നും എന്നീ നിർദ്ദേശങ്ങളും കത്തിലുണ്ട്. കേരളത്തിൽ മദ്രസകളില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. എന്നാൽ ഇത് കളവാണെന്നും നേരിട്ടല്ലാതെ ധനസഹായം സർക്കാർ നല്കുന്നുണ്ടെന്നും കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോ ആരോപിച്ചു. 

ശുപാർശ പഠിച്ച ശേഷം പ്രതികരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. നിർദ്ദേശം അടിച്ചേൽപ്പിക്കരുതെന്നും വിശാല ചർച്ച വേണമെന്നും എൻഡിഎ സഖ്യകക്ഷിയായ ചിരാഗ് പസ്വാൻറെ ലോക്ജന ശക്തി പാർട്ടി ആവശ്യപ്പെട്ടു. 16ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അധ്യക്ഷൻ പ്രിയങ്ക് കനുൻഗോ ഈ കത്തയച്ചത്. ലോക്സഭയിൽ ജാതിസെൻസസ് അടക്കം വൻ ചർച്ചയായ സാഹചര്യത്തിൽ ഹിന്ദു ഏകീകരണ അജണ്ടയിലേക്ക് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു നീക്കമാണ് ദേശീയ ബാലാവകാശ കമ്മീഷൻറെ അസാധാരണ നിർദ്ദേശം. എന്ന് പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നു.
 

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് കെ അച്യുതൻ

 

Latest Videos
Follow Us:
Download App:
  • android
  • ios