കടലും കായലും ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു; കാണാതായ പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

കേരള കൗമുദി, പരവൂർ ന്യൂസ്, എ.സി.വി ന്യൂസ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ ശ്രീകുമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

The body of a local journalist who fell into the sea and went missing has been found

തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്നും ഉല്ലാസത്തിനായി കാപ്പിൽ ബീച്ചിൽ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാർ കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് പൊടുന്നനെ കടലിൽ മുങ്ങി താഴുകയായിരുന്നു. 

വർക്കല ഫയർഫോഴും അയിരൂർ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ശ്രീകുമാറിനെ കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ 8 മണിയോടെ പരവൂർ വടക്കുംഭാഗം കടൽത്തീരത്ത് മൃതദേഹം കാണപ്പെട്ടു. പരവൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പടക്സ് ശ്രീകുമാർ എന്ന പേരിൽ കേരള കൗമുദി, പരവൂർ ന്യൂസ്, എ.സി.വി ന്യൂസ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

READ MORE: ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങവെ ബുള്ളറ്റ് മതിലില്‍ ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു; സഹോദരൻ ആശുപത്രിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios